Latest News

കൊവിഡ് മുക്തരിലെ ഹൃദ്രോഗം: ജാഗ്രത വേണമെന്ന് ജര്‍മന്‍ ശാസ്ത്രജ്ഞര്‍

കൊവിഡ് ബാധിതരുടെ ഹൃദയപേശികള്‍ ചികിത്സയ്ക്കിടെ ദുര്‍ബലമാവുകയും ഹൃദയധമനികളില്‍ തടസമുണ്ടാവുകയും ചെയ്യുന്നത് വ്യാപകമാവുന്നുവെന്നും പഠനങ്ങളില്‍ തെളിഞ്ഞു.

കൊവിഡ് മുക്തരിലെ ഹൃദ്രോഗം: ജാഗ്രത വേണമെന്ന് ജര്‍മന്‍ ശാസ്ത്രജ്ഞര്‍
X

ബോണ്‍: കൊവിഡ് ഭേദമായവരില്‍ ഹദ്രോഗ സാധ്യത ഏറെയാണെന്ന് ജര്‍മനിയിലെ ഹൃരോദ വിദഗ്ധര്‍. പഠനങ്ങള്‍ നടത്തിയതില്‍ കൊവിഡ് മുക്തരില്‍ ഭൂരിപക്ഷവും ഹൃദ്രോഗ ബാധിതരാവുന്നുവെന്ന് തെളിഞ്ഞു. ലോകത്തൊട്ടാകെ കോവിഡ് രോഗവിമുക്തി നേടിയവരില്‍ 78 ശതമാനവും പിന്നീട് ഹൃദയരോഗങ്ങള്‍ക്കടിപ്പെട്ടുവെന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പഠനങ്ങളില്‍ വ്യക്തമായത്. ഇപ്രകാരമുള്ള ഹൃദ്രോഗികളുടെ മരണനിരക്കും അന്‍പത് ശതമാനത്തിലേറെയാണ്. കൊവിഡ് ബാധിതരുടെ ഹൃദയപേശികള്‍ ചികിത്സയ്ക്കിടെ ദുര്‍ബലമാവുകയും ഹൃദയധമനികളില്‍ തടസമുണ്ടാവുകയും ചെയ്യുന്നത് വ്യാപകമാവുന്നുവെന്നും പഠനങ്ങളില്‍ തെളിഞ്ഞു. രോഗവിമുക്തിയുണ്ടാവുമ്പോള്‍ ഇതിനകം ഹൃദയത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഹൃദയസ്തംഭനവും ഹൃദയാഘാതവും മൂലമുള്ള മരണങ്ങളിലേയ്ക്ക് വഴിമരുന്നിടുന്നു.

കൊവിഡ് പോസിറ്റീവായി മാറിയതിനു ശേഷം ഹൃദ്രോഗം ബാധിച്ചവരില്‍ 53 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളുമാണ്. ശരാശരി 49 വയസാണ് കോവിഡ് മുക്തരിലെ ഹൃദ്രോഗികളുടെ പ്രായം. കോവിഡാനന്തര ഹൃദ്രോഗ ചികിത്സ നടത്തി സാധാരണഗതിയിലായവരില്‍ 60 ശതമാനത്തോളം പിന്നീട് സ്ഥിരം ഹൃദ്രോഗികളായി മാറുന്നുവെന്ന് യു എസിലെ ഹോപ്കിന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് ജര്‍മന്‍ സംഘത്തിന്റെയും പഠന റിപോര്‍ട്ട്. കൊവിഡ് ഭേദമായെന്ന ആശ്വാസത്താല്‍ മറ്റു പരിശോധനകള്‍ നടത്താതെ ജീവിതം തുടരുന്നവരില്‍ 80 ശതമാനം ഹൃദ്രോഗത്തിന്റെ പിടിയിലമരുന്നുണ്ടെന്ന് ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി. കോവിഡ് ചികിത്സയ്‌ക്കെത്തിയവരില്‍ 32 ശതമാനത്തിന് ഹൃദ്രോഗം ഏറിയും കുറഞ്ഞുമുണ്ടായിരുന്നുവെന്ന് യു എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ പഠനത്തില്‍ പറയുന്നു.

കൊവിഡ് മുക്തരില്‍ ചിലരില്‍ ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ നിശബ്ദ ലക്ഷണങ്ങളോടെയാണ് സംഭവിക്കുന്നത്. കൊവിഡ് രോഗവിമുക്തിയുടെ ആദ്യഘട്ടത്തില്‍ത്തന്നെ അവരിലേക്ക് ഹൃദ്രോഗം ചേക്കേറുന്നതും നിശബ്ദമായാണെന്നും ഹൃദ്രോഗ ലക്ഷണങ്ങള്‍ നിശബ്ദമായി മരണത്തിലേക്കു നയിക്കാന്‍ ഇതു കാരണമാണെന്നും ജര്‍മ്മന്‍ സര്‍വേയില്‍ തെളിഞ്ഞു. കോവിഡ് മുക്തിക്കു ശേഷമുണ്ടാകുന്ന ഹൃദയസംബന്ധമായ തകരാറുകള്‍ കണ്ടെത്തപ്പെടാനാവാതെ പോകുന്നതിനാല്‍ ശരിയായ ചികിത്സ ലഭിക്കാത്ത സാഹചര്യവുമുണ്ട്.

Next Story

RELATED STORIES

Share it