Latest News

കൗമാരക്കാരിയെ പീഡിപ്പിച്ചു; ബോളിവുഡ് നടന്‍ ശഹബാസ് ഖാനെതിരേ കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് മുംബൈയിലെ ഓഷിവാര പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കൗമാരക്കാരിയെ പീഡിപ്പിച്ചു; ബോളിവുഡ് നടന്‍ ശഹബാസ് ഖാനെതിരേ കേസ്
X

മുംബൈ: കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബോളിവുഡ് നടന്‍ ശഹബാസ് ഖാനെതിരേ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് മുംബൈയിലെ ഓഷിവാര പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണ്.

എന്നാല്‍ പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. നിരവധി ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുളള ശഹബാസ് ഖാന്‍ ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമാണ്. യുഗ്, ദി ഗ്രേറ്റ് മറാത്ത, ചന്ദ്രകാന്ത, തെന്നാലി രാമന്‍ തുടങ്ങി നിരവധി സിനിമ, ടിവി ഷോകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പ്രമുഖ ക്ലാസിക്കല്‍ മ്യൂസിക്ക് ഗായകനും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ ഉസ്താദ് അമിര്‍ ഖാന്റെ മകനാണ് ശഹബാസ് ഖാന്‍.


Next Story

RELATED STORIES

Share it