Latest News

മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകന് പോലിസ് മര്‍ദ്ദനം; പരിശോധനയും നടപടിയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി

മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകന് പോലിസ് മര്‍ദ്ദനം; പരിശോധനയും നടപടിയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകനെ പോലിസ് മര്‍ദ്ദിച്ച സംഭവത്തില്‍ ആവശ്യമായ പരിശോധനയും നടപടിയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസ് മര്‍ദ്ദിക്കുന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ല. അത് സര്‍ക്കാര്‍ നിലപാടല്ല. ഈ സംഭവം എല്ലാവരിലും ആശങ്കയുണ്ടാക്കുന്നതാണ്. മാധ്യമം ലേഖകനാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. ഈ സംഭവത്തില്‍ ആവശ്യമായ പരിശോധനയും നടപടിയുമുണ്ടാവുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരൂർ പുതുപ്പള്ളിയിൽ സാധനം വാങ്ങാന്‍ കടയിലെത്തിയ മാധ്യമം ലേഖകന്‍ കെപിഎം റിയാസിനെ തിരൂര്‍ സിഐ ഫര്‍ഷാദ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it