- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രോഗലക്ഷണമുള്ളവര്‍ പൊതുഇടങ്ങളില്‍ പോകരുത്; ആശങ്ക വേണ്ട, അടച്ചുപൂട്ടല്‍ അവസാനമാര്‍ഗമെന്നും മന്ത്രി വീണാ ജോര്‍ജ്
തൃശൂരും കാസര്‍കോഡും മുപ്പത് ശതമാനത്തിന് മുകളില്‍ കൊവിഡ് ഉയര്‍ന്നിട്ടും എന്ത് കൊണ്ട് നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ല എന്ന ചോദ്യത്തിന്, ടിപിആര്‍ മാത്രമല്ല നിയന്ത്രണങ്ങളുടെ മാനദണ്ഡമെന്നായിരുന്നു മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കൊവിഡ് രോഗ ലക്ഷണമുള്ളവര്‍ പൊതുഇടങ്ങളില്‍ പോകരുതെന്ന് മന്ത്രി വീണാ ജോര്‍ജ്. പനി ഉള്ളവര്‍ പുറത്തിറങ്ങരുത്. പരിശോധനയ്ക്ക് വിധേയമാവണം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ എന്നത് അന്തിമഘട്ടത്തില്‍ മാത്രമായിരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒമിക്രോണ്‍ ഡെല്‍റ്റയെക്കാള്‍ മാരകമല്ല. ഒരോ ഘട്ടത്തിലും വ്യത്യസ്ത പ്രതിരോധമാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത്. ഓഫിസുകളില്‍ മാസ്‌ക് ധരിക്കണം. പത്തിലധികം പേര്‍ക്ക് കൊവിഡ് വ്യാപിക്കുന്ന സ്ഥാപനങ്ങളെ ലാര്‍ജ് ക്ലസ്റ്ററായി അടയാളപ്പെടുത്തും. ഈ സ്ഥാപനങ്ങള്‍ അഞ്ച് ദിവസം അടച്ചിടണം. പുതിയ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ് ലൈന്‍സ് പുറത്തിറക്കിയതായും മന്ത്രി പറഞ്ഞു.
ജില്ലകളിലെ ആശുപത്രികളില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണമനുസരിച്ചാണ് കൊവിഡ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് 100 ശതമാനം വാക്‌സിന്‍ നല്‍കിയെന്നും മന്ത്രി അറിയിച്ചു.
തൃശൂരും കാസര്‍കോഡും മുപ്പത് ശതമാനം കൊവിഡ് ഉയര്‍ന്നിട്ടും എന്ത് കൊണ്ട് നിയന്ത്രണം കൊണ്ടുവരുന്നില്ലെന്ന ചോദ്യത്തിന് ടിപിആര്‍ മാത്രമല്ല കൊവിഡ് നിയന്ത്രണങ്ങളുടെ മാനദണ്ഡമെന്നായിരുന്നു മന്ത്രിയുടെ മറുപടി. സിപിഎം ജില്ലാ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്താതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
RELATED STORIES
ഐപിഎല്‍; പൊരുതി നോക്കി ഗുജറാത്ത്; വിട്ടുകൊടുക്കാതെ പഞ്ചാബ് കിങ്സ്;...
25 March 2025 6:13 PM GMTഅഹ്മദാബാദില്‍ അയ്യര്‍ ഷോ; ക്യാപ്റ്റന്റെ ഇന്നിങ്സുമായി ശ്രേയസ്;...
25 March 2025 3:59 PM GMTഅശുതോഷിനെ ലേലത്തില്‍ കൈവിട്ടവര്‍ക്ക് കണ്ണീര്; കോളടിച്ച് ഡല്‍ഹി...
25 March 2025 7:26 AM GMTഐപിഎല്‍; പഞ്ചാബ് കിങ്സിന്റെ ശ്രേയ്സ് ഉയരുമോ?; എതിരാളികള്‍ ഗില്ലിന്റെ ...
25 March 2025 6:04 AM GMTഐപിഎല്‍; മിന്നല്‍ ബാറ്റിങുമായി അശുതോഷ് ശര്‍മ്മ; എല്എസ്ജിയ്ക്കെതിരേ...
24 March 2025 6:00 PM GMTഹൃദയാഘാതം; മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ആശുപത്രിയില്‍...
24 March 2025 3:56 PM GMT