Latest News

ഭരണഘടനയാണ് പിന്നാക്കവിഭാഗങ്ങള്‍ക്ക് അന്തസ്സായ ജീവിതം പകര്‍ന്നുനല്‍കിയത്: പി കെ ഉസ്മാന്‍

എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടൂരില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഭരണഘടനയാണ് പിന്നാക്കവിഭാഗങ്ങള്‍ക്ക് അന്തസ്സായ ജീവിതം പകര്‍ന്നുനല്‍കിയത്: പി കെ ഉസ്മാന്‍
X



അടൂര്‍: ഓരോ മിനിറ്റിലും ജാതീയമായ അവഹേളനങ്ങള്‍ക്ക് രാജ്യത്തെ പിന്നാക്കവിഭാഗങ്ങള്‍ വിധേയമാകുമ്പോള്‍ അവര്‍ക്ക് അന്തസ്സായൊരു ജീവിതം പകര്‍ന്നുനല്‍കിയത് ഇന്ത്യന്‍ ഭരണഘടനയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. ഭരണഘടനയെ വികലമാക്കുന്നതിനും ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറെ നിരന്തരം അപമാനിക്കാനുമുള്ള സംഘപരിവാര്‍ സംഘടനകളുടെയും ബിജെപി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും ആസൂത്രിത നീക്കത്തിനെതിരെ അംബേദ്കറാണ് രാജ്യം, ഭരണഘടനയാണ് ആത്മാവ് എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടൂരില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യരെ ആത്മാഭിമാനത്തോടെ എഴുന്നേറ്റ് നില്‍ക്കാന്‍ പര്യാപ്തമാക്കിയത് ഭരണഘടനയാണ്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ മനുഷ്യരായി പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നതാണ് സവര്‍ണ വിഭാഗം ഭരണഘടനക്ക് എതിരെ വരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, ബിഎസ്പി ജില്ലാ പ്രസിഡന്റ് മധു നെടുമ്പാല, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷാജി റസാഖ്, കേരള മനുഷ്യാവകാശ സമിതി അംഗം കെ രമണന്‍, കെ ഡി പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സതീഷ് പാണ്ടനാട്, വിസികെ ജില്ലാ കോര്‍ഡിനേറ്റര്‍ അജാ കോമളന്‍, സി എസ് ഡി എസ് അടൂര്‍ താലൂക്ക് പ്രസിഡന്റ് സുരേഷ് മണക്കാല, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് ആലപ്ര, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സബീന അന്‍സാരി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സലിം മൗലവി, അന്‍സാരി മുട്ടാര്‍, വൈസ് പ്രസിഡന്റുമാരായ എം ഡി ബാബു, മുഹമ്മദ് പി സലീം, സെക്രട്ടറിമാരായ ഷെയ്ക്ക് നജീര്‍, സുധീര്‍ കോന്നി, ഷഫ്ന റാഷിദ്, ട്രഷറര്‍ ഷാജി കോന്നി, കമ്മിറ്റി അംഗങ്ങളായ സിയാദ് നിരണം, അഭിലാഷ് റാന്നി, സഫിയ പന്തളം, ഷാനവാസ് പേഴുംകാട്ടില്‍,അംജിത അജ്മല്‍, അടൂര്‍ മണ്ഡലം സെക്രട്ടറി താജുദീന്‍ അടൂര്‍ എന്നിവര്‍ സംസാരിച്ചു. നാടാകെ ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ മുഴുകിയ വേളയിലാണ് എസ്ഡിപിഐ രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. വൈകിട്ട് അഞ്ചിന് ആരംഭിച്ച രാപകല്‍ സമരം രാത്രി 12 മണിയോടെ സമാപിച്ചു.

Next Story

RELATED STORIES

Share it