- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സി.ബി.ഐ കസ്റ്റഡിയില്‍ നിന്നും 103 കിലോ സ്വര്‍ണ്ണം മോഷണം പോയതിന്റെ അന്വേഷണം ലോക്കല്‍ പോലീസിന്
കസ്റ്റഡിയില്‍ നിന്നും സ്വര്‍ണ്ണം കാണാതായത് സി.ബി.ഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ അന്വേഷിക്കണമെന്ന് സിബിഐ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സി.ബി.ഐക്ക് കൊമ്പില്ലെന്നും ലോക്കല്‍ പോലീസിനെ വിശ്വാസത്തിലെടുത്തേ മതിയാവു എന്നും ജസ്റ്റ്‌സ് പി.എന്‍ പ്രകാശ് പറഞ്ഞു.
ചെന്നൈ: രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ നാണക്കേടിലാക്കി കസ്റ്റഡിയിയില്‍ നിന്നും സ്വര്‍ണ്ണം മോഷണം പോയതിന്റെ അന്വേഷണം ചെന്നൈ ഹൈക്കോടതി ലോക്കല്‍ പോലീസിന് കൈമാറി. ഒരു കേസുമായി ബന്ധപ്പെട്ട് 2012ല്‍ സിബിഐ പിടിച്ചെടുത്ത സ്വര്‍ണ്ണത്തില്‍ നിന്നും 103 കിലോ ആണ് കാണാതായത്. ഇതിന് 43 കോടി രൂപയിലധികം വില വരും. കേസിന്റെ അന്വേഷണച്ചുമതല കോടതി ലോക്കല്‍ പൊലീസിന് കൈമാറി. സ്വര്‍ണം കാണാതായതു സംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തമിഴ്‌നാട് സിബിസിഐഡിയോട് കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പൊലീസിലെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.
കസ്റ്റഡിയില്‍ നിന്നും സ്വര്‍ണ്ണം കാണാതായത് സി.ബി.ഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ അന്വേഷിക്കണമെന്ന് സിബിഐ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സി.ബി.ഐക്ക് കൊമ്പില്ലെന്നും ലോക്കല്‍ പോലീസിനെ വിശ്വാസത്തിലെടുത്തേ മതിയാവു എന്നും ജസ്റ്റ്‌സ് പി.എന്‍ പ്രകാശ് പറഞ്ഞു. 2012ല്‍ സിബിഐ സുരാന കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണ്ണത്തില്‍ നിന്നാണ് 103 കിലോ കാണാതായതത്. സുരാനയുടെ നിലവറയില്‍ സിബിഐ സീല്‍ ചെയ്ത് പൂട്ടിയാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നുമാണ് കാണാതായത്. സ്വര്‍ണ്ണം സൂക്ഷിച്ച സ്ഥലത്തിന്റെ 72 താക്കോലുകള്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ കോടതിയില്‍ കൈമാറിയെന്നാണ് സിബിഐ പറയുന്നത്. അതേസമയം തൂക്കിയപ്പോള്‍ ഉണ്ടായ പിഴവാണ് കുറവിന് കാരണമെന്നും സിബിഐ പറയുന്നു. സ്വര്‍ണം പിടിച്ചെടുത്തപ്പോള്‍ ഒരുമിച്ചാണ് തൂക്കിയത്. എന്നാല്‍, സുരാനയും എസ്ബിഐയും തമ്മിലുള്ള വായ്പ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനായി ഓരോ ആഭരണവും പ്രത്യേകമായാണ് തൂക്കിയത്. അതുകൊണ്ടാണ് തൂക്കം തമ്മില്‍ പൊരുത്തക്കേടുണ്ടായതെന്നും സിബിഐ പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐ ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിലവറകള്‍ തുറന്നപ്പോഴാണ് 100 കിലോയോളം കുറവ് കണ്ടെത്തിയത്. സ്വര്‍ണ്ണം ഒരുമിച്ച് തൂക്കിനോക്കിയതിനാല്‍ ഭാരത്തില്‍ വ്യത്യാസമുണ്ടാകാമെന്ന സിബിഐ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി നിരസിച്ചു. കഞ്ചാവിനെ പോലെ സ്വര്‍ണ്ണത്തിന്റെ ഭാരം കുറയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
RELATED STORIES
ഹരിത കര്‍മ സേനയുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു; കിലോഗ്രാമിന് ഏഴു രൂപ...
16 Nov 2024 2:49 AM GMTപ്രസവാനന്തര വിഷാദം കുട്ടിയുടെ കസ്റ്റഡി അമ്മക്ക് നല്കാതിരിക്കാനുള്ള...
16 Nov 2024 2:34 AM GMTഡല്‍ഹിയിലെ സാറെയ് കാലെ ഖാന് ചൗക്കിന്റെ പേര് ഇനി ഭഗ്വാന് ബിര്‍സ...
16 Nov 2024 1:56 AM GMTശബരിമലയില്‍ മണ്ഡലകാലത്തിന് തുടക്കമായി
16 Nov 2024 1:36 AM GMTബാബാ സിദ്ദീഖിയെ കൊന്നത് മതപരവും ദേശസ്നേഹപരവുമായ പ്രവൃത്തിയെന്ന് പ്രതി
16 Nov 2024 1:30 AM GMTസൂയിസൈഡ് ഡ്രോണുകള്‍ ധാരാളമായി നിര്‍മിക്കാന്‍ നിര്‍ദേശം നല്കി കിം...
16 Nov 2024 12:58 AM GMT