Latest News

മലപ്പുറം ജില്ലയില്‍ 208 പേര്‍ക്ക് കൊവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.57 ശതമാനം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 203 പേര്‍ക്ക്. ഉറവിടമറിയാതെ 04 പേര്‍ക്ക്.

മലപ്പുറം ജില്ലയില്‍ 208 പേര്‍ക്ക് കൊവിഡ്
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 208 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 3.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 203 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ 44,72,587 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 29,45,497 പേര്‍ക്ക് ഒന്നാം ഡോസും 15,27,090 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

ഏതെങ്കിലും വിധത്തിലുള്ള കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

Next Story

RELATED STORIES

Share it