Latest News

കൊവിഡ് സര്‍ട്ടിഫിക്കറ്റ് : കര്‍ണാടക സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി

സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ പറഞ്ഞു.

കൊവിഡ് സര്‍ട്ടിഫിക്കറ്റ് : കര്‍ണാടക സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി
X

ബെംഗളൂരു: കേരളത്തില്‍ നിന്ന് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് കര്‍ണാടക. കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയത്. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ മുന്‍ നിലപാട്. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോഡ് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹര്‍ജി നല്‍കി. ഇതിന് പിന്നാലെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.


സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ പറഞ്ഞു. ജോലിക്കായും മറ്റും സ്ഥിരമായി അതിര്‍ത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കുവെന്നും , ഇതിനായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിക്കുമെന്നും അശ്വന്ത് നാരായണന്‍ മംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.





Next Story

RELATED STORIES

Share it