Latest News

കൊവിഡ്: രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി

കൊവിഡ്: രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി
X

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ നടപ്പാക്കുന്ന രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 മണിവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. അത്യാവശ്യസര്‍വീസുകളെയും പൊതുഗതാഗതത്തെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കൊവിഡ് കോര്‍കമ്മിറ്റി തീരുമാനിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കോര്‍ കമ്മിറ്റി യോഗത്തിന്റെയാണ് തീരുമാനം. അടുത്ത രണ്ടാഴ്ചത്തേക്കാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചുട്ടുള്ളത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും സമിതി തീരുമാനിച്ചു. സംസ്ഥാനത്തെ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. ചരക്കു വാഹനങ്ങള്‍ക്ക് കര്‍ഫ്യൂ ബാധകമല്ല.

സ്വകാര്യ ടൂഷനുകള്‍ക്ക്് ഇനി നടത്താന്‍ പാടില്ല. പരീക്ഷകള്‍ അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ട്യൂഷനുകള്‍ നടത്തണം. തീയറ്ററുകളുടെ പ്രവര്‍ത്തനം വൈകീട്ട് ഏഴുവരെയായി നിജപ്പെടുത്തി. മാളുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Next Story

RELATED STORIES

Share it