Latest News

രാജ്യത്ത് 16,577 പേര്‍ക്ക് കൂടി കൊവിഡ്; 120 മരണം

രാജ്യത്ത് 16,577 പേര്‍ക്ക് കൂടി കൊവിഡ്; 120 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,577 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,10,63,491 ആയി. 12,179 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,07,50,680 ആയി. നിലവില്‍ 1,55,986 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 120 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,56,825 ആയി. രാജ്യത്ത് ഇതു വരെ 1,34,72,643 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.




Next Story

RELATED STORIES

Share it