Latest News

കൊവിഡ്: 24 മണിക്കൂറില്‍ രാജ്യത്ത് 69,239 രോഗികള്‍; 912 മരണം

കൊവിഡ്: 24 മണിക്കൂറില്‍ രാജ്യത്ത് 69,239 രോഗികള്‍; 912 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷം (30,44,941) കടന്നു. ഇന്നലെ മാത്രം 912 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. പ്രതിദിന രോഗബാധയില്‍ ഇന്ത്യ തന്നെയാണ് ഇന്നലെയും ലോകത്ത് മുന്നില്‍. ഇതുവരെ 22.80 ലക്ഷം പേര്‍ രോഗമുക്തി നേടിയെന്നും നിലവില്‍ 7.07 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇത് വരെ 56,706 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.86 ശതമാനമാണ് ഈ കണക്കുകളനുസരിച്ച് മരണ നിരക്ക്.74.90 ശതമാനമാണ് രോഗമുക്തി നിരക്ക്.

16 ദിവസത്തിനിടെയാണ് ഇരുപത് ലക്ഷത്തില്‍ നിന്ന് മുപ്പത് ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം എത്തിയത്. രാജ്യത്ത് ഏറ്റവും രൂക്ഷമായി കോവിഡ് ബാധിച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 14,492 പേര്‍ രോഗബാധിതരായി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 6,61,942 ആയി. ആന്ധ്രയില്‍ 10,276, തമിഴ്‌നാട് 5980,കര്‍ണാടക 7330 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗ ബാധിതരുടെ എണ്ണം. ഉത്തര്‍ പ്രദേശില്‍ 5,375 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലും ബിഹാറിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്.


Next Story

RELATED STORIES

Share it