Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 897 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍; ആകെ നിരീക്ഷണത്തിലുള്ളത് 3,102 പേര്‍

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 897 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍; ആകെ നിരീക്ഷണത്തിലുള്ളത് 3,102 പേര്‍
X

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ മെയ് 14ന് 897 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 3,102 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 64 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 57 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആറ് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. 2,331 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 707 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ കൊവിഡ് ചികില്‍സയിലുള്ളത് 11 പേര്‍

കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. മുംബൈയില്‍ നിന്നെത്തിയ രണ്ട് പേരും ചികില്‍സയിലുണ്ട്. ഇവരുള്‍പ്പടെ 33 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികില്‍സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികില്‍സയിലിരിക്കെ ഒരാള്‍ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.

85 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 85 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 2,683 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 80 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുകയാണ്.

Next Story

RELATED STORIES

Share it