Latest News

ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ ജൂലൈ 20വരെ നീട്ടി

ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ ജൂലൈ 20വരെ നീട്ടി
X

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊവിഡ് വ്യാപനപ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ജൂലൈ 20വരെ നീട്ടി. സംസ്ഥാനത്തേക്ക് സന്ദര്‍ശകരടു ഒഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് കര്‍ഫ്യൂ നീട്ടിയത്.

ജൂലൈ 20 രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ ഉണ്ടായിരിക്കുക. വിവാഹത്തിനു മരണാനന്തരച്ചടങ്ങുകള്‍ക്കും 50 പേരില്‍ കൂടാന്‍ കഴിയില്ല.

ഉത്തരാഖണ്ഡിലേക്ക് സന്ദര്‍ശനത്തിനെത്തുന്നവര്‍ മുന്‍കൂട്ടി ആര്‍ടിപിസിആര്‍ പരിശോധ നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Share it