Latest News

സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള തീരുമാനം പുനപരിശോധിക്കണം: കെഎടിഎഫ്

സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള തീരുമാനം പുനപരിശോധിക്കണം: കെഎടിഎഫ്
X

കോഴിക്കോട്: ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുന:ക്രമീകരിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെഎടിഎഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുസ് ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഹാര നടപടികള്‍ റദ്ദാക്കിയത് അനീതിയാണ്. സച്ചാര്‍ കമ്മിറ്റി, നരേന്ദ്രന്‍ കമ്മീഷന്‍, പാലോളി കമ്മിറ്റിയുടെയുമെല്ലാം ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും മറ്റിതര സമുദായങ്ങള്‍ക്കും പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശാക്തീകരണ നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കെതിരെയുള്ള ആസൂത്രിത നീക്കങ്ങളെ വെളിച്ചത്ത് കൊണ്ടുവരണം. എസ്എസ്എല്‍സി വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠന സൗകര്യം ഒരുക്കണം. മലബാര്‍ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് എം പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം എ ലത്തീഫ്, സൈനുല്‍ ആബിദീന്‍, എം എ റഷീദ്, എസ് എ റസാഖ്, പി എ സലാം, എം പി അയ്യൂബ്, എം എ സാദിഖ്, മന്‍സൂര്‍ മാടമ്പാട്ട്, നൂറുല്‍ അമീന്‍, വി പി താജുദ്ദീന്‍, എ പി ബഷീര്‍, പി കെ ഷാക്കിര്‍, സി എച്ച് ഫാറൂഖ്, മുഹമ്മദലി മിഷ്‌കാത്തി, കെ കെ റംല പങ്കെടുത്തു.

Decision to adjust the scholarship ratio should be reviewed: KATF

Next Story

RELATED STORIES

Share it