Latest News

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസ് പ്രതിയുടെ മൊഴി; അന്വേഷണം ആരംഭിച്ചു

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസ് പ്രതിയുടെ മൊഴി; അന്വേഷണം ആരംഭിച്ചു
X

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസ് പ്രതിയില്‍ നിന്ന് പൊലിസിന് വിവരം ലഭിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പൊലിസിന് മൊഴി നല്‍കിയത്.സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് പ്രതി നല്‍കിയ മൊഴി.

വെളിപ്പെടുത്തലില്‍ അമ്പരന്ന പൊലിസ് സേന, പിന്നാലെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ചിനക്കത്തൂര്‍ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പൊലിസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പൊലിസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി.

ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it