Latest News

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളും സിസോദിയയും തോറ്റു

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളും സിസോദിയയും തോറ്റു
X

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിന് പരാജയം. 1884 വോട്ടുകള്‍ക്കാണ് കെജ്‌രിവാള്‍ തോറ്റത്. ബിജെപിയുടെ പര്‍വേഷ് വര്‍മയാണ് കെജരിവാളിനെ തോല്‍പ്പിച്ചത്. എഎപിയുടെ മനീഷ് സിസോദിയയും തോറ്റു.

നിലവില്‍ 48 സീറ്റില്‍ മുന്നിലാണ് ബിജെപി. ആംആദ്മി പാര്‍ട്ടി 22 സീറ്റാണ് ഇതുവരെ നേടിയത്. കോണ്‍ഗ്രസിന് ഇതുവരെയായും ഒരു സീറ്റില്‍ പോലും മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി.

Next Story

RELATED STORIES

Share it