Latest News

ചികിത്സ ലഭിച്ചില്ല; ഉത്തര്‍ പ്രദേശില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഇത്രയധികം കൊവിഡ് മരണങ്ങള്‍ സംഭവിച്ച വീട്ടില്‍ അടിസ്ഥാനപരമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നില്ല.

ചികിത്സ ലഭിച്ചില്ല; ഉത്തര്‍ പ്രദേശില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് കൊവിഡ് ചികിത്സ നല്‍കുന്നതില്‍ ഭരണകൂടം പരാജയപ്പെടുകയാണ് എന്നതിന്റെ തെളിവുമായി ഒരു കുടുംബം. തലസ്ഥാനമായ ലഖ്‌നൗവിന് അടുത്തുള്ള ഇമാലിയ ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നിന്നുള്ള ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. വെറും 20 ദിവസത്തിനിടെയാണ് ഏഴ് പേരെ കുടുംബത്തിന് നഷ്ടമായത്.

ഓംകാര്‍ യാദവ് എന്നയാള്‍ക്കാണ് കുടുംബത്തിലെ 7 അംഗങ്ങളെ മതിയായ ചികിത്സ ലഭിക്കാത്തതു കാരണം നഷ്ടപ്പെട്ടത്. ഒരാള്‍ ഹൃദയാഘാതംമൂലവും മരണപ്പെട്ടു. ഏപ്രില്‍ 25നും മെയ് പതിനഞ്ചിനും ഇടയിലാണ് മരണങ്ങളെല്ലാം. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഒരേ വീട്ടിലെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

മതിയ ചികിത്സ ലഭിക്കാതെയാണ് എല്ലാവരും മരിച്ചതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഇതുവരെ അന്വേഷണം നടന്നിട്ടില്ല. ഇത്രയധികം കൊവിഡ് മരണങ്ങള്‍ സംഭവിച്ച വീട്ടില്‍ അടിസ്ഥാനപരമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നില്ല. ഇനിയ ഗ്രാമത്തില്‍ അന്‍പതിലധികം പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ആയുസിന്റെ ബലം കൊണ്ട് ചിലര്‍ ബാക്കിയായി എന്നല്ലാതെ സര്‍ക്കാറില്‍ നിന്നുള്ള ഒരു സഹായവും ലഭിച്ചില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

Next Story

RELATED STORIES

Share it