Latest News

സംസ്ഥാനത്ത് ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്ന് വിഡി സതീശന്‍

ഇടുക്കി കുടയത്തൂര്‍ ഉരുള്‍പൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമായിരുന്നെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു

സംസ്ഥാനത്ത് ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്ന് വിഡി സതീശന്‍
X
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍.മഴ പ്രവചനങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും, ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ നിലവില്ലാത്തത് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഇടുക്കി കുടയത്തൂര്‍ ഉരുള്‍പൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമായിരുന്നെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു.70 വര്‍ഷം മുമ്പാണ് നേരത്തെ ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. ഇടുക്കി, വയനാട് ജില്ലകളില്‍ ഹൈ ആള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ഹബ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നാല് വിദേശകാലാവസ്ഥ പ്രവചന ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ കേരളം പണം നല്‍കി വാങ്ങി തുടങ്ങിയെന്നും മന്ത്രി സഭയില്‍ പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ദുരന്തനിവാരണ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.





Next Story

RELATED STORIES

Share it