Latest News

തകരാറിലായ യന്ത്രങ്ങള്‍ ഉപയോഗിക്കരുത്; മെഡിക്കല്‍ കോളജ് ലാബുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം

തകരാറിലായ യന്ത്രങ്ങള്‍ ഉപയോഗിക്കരുത്; മെഡിക്കല്‍ കോളജ് ലാബുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം
X

തിരുവനന്തപുരം: കൃത്യമായ പരിശോധനാ ഫലങ്ങള്‍ നല്‍കാത്ത, തകരാറിലായ യന്ത്രങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു ലാബിലും ഉപയോഗിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. രോഗനിയന്ത്രണത്തിനായി നടത്തുന്ന പരിശോധനകള്‍ ക്യത്യമല്ലെങ്കില്‍ ജീവന് തന്നെ അപകടമാവുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ക്യത്യമായ പരിശോധനാഫലം നല്‍കാത്ത യന്ത്രസാമഗ്രികള്‍ എച്ച്ഡിഎസ് ലാബില്‍ മാത്രമല്ല, മെഡിക്കല്‍ കോളജിലെ ഒരു ലാബിലും ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളജിലെ ലാബുകളില്‍ ഉപയോഗിക്കുന്നത് കാലപ്പഴക്കമുള്ള യന്ത്രങ്ങളാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. യന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ള കാലത്തോളം ഉപയോഗിക്കുമെന്ന് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഒരു യന്ത്രത്തിന്റെ കാലാവധി അഞ്ചുവര്‍ഷമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2020, 2021 വര്‍ഷങ്ങളിലായി സ്ഥാപിച്ച യന്ത്രങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. എസിആര്‍ ലാബിലുണ്ടായിരുന്ന പഴയ മെഷീന്‍ എച്ച്ഡിഎസ് ലാബില്‍ പുതുക്കിപ്പണിത് മാറ്റിസ്ഥാപിച്ചെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Next Story

RELATED STORIES

Share it