Latest News

ദുതീ ചന്ദ്, മനു ഭകര്‍ തുടങ്ങി 29 പേര്‍ക്ക് അര്‍ജുന അവാര്‍ഡ് ശുപാര്‍ശ

ദുതീ ചന്ദ്, മനു ഭകര്‍ തുടങ്ങി 29 പേര്‍ക്ക് അര്‍ജുന അവാര്‍ഡ് ശുപാര്‍ശ
X

ന്യൂഡല്‍ഹി: പ്രശസ്ത അത്‌ലറ്റ് ദുതി ചന്ദ്, ഷൂട്ടര്‍ മനു ഭകര്‍ അടക്കം 29 പേരെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. കേന്ദ്ര കായിക മന്ത്രാലയം നിയമിച്ച സെലക്ഷന്‍ കമ്മിറ്റിയാണ് അവസാന തീരുമാനത്തിന് 29 പേരുടെ പട്ടിക ശുപാര്‍ശ ചെയ്തത്.

ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, അതാനു ദാസ്, ദീപിക താക്കൂര്‍, ദീപക് ഹൂഡ, ദിവിജ് ശരണ്‍, മീരാഭായ് ചാനു, സാക്ഷി മാലിക്, മൂന്ന് പാരാഒളിമ്പ്യന്‍മാര്‍ തുടങ്ങി 29 പേരെയാണ് അവര്‍ഡിനായി ശുപാര്‍ശ ചെയ്തത്.

ചിറാഗ് ഷെട്ടി, സത്‌വിക്‌സൈരാജ് എന്നിവരെയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതാനു ദാസ്, സത് വിക് സൈരാജ് രാന്‍കി റെഡ്ഡി, ചിറാഗ് ഷെട്ടി, ആകാഷ്ദീപ് സിങ്, ദീപിക കുമാരി, ദീപക് ഹൂഡ തുടങ്ങിയവരാണ് അത്‌ലറ്റിക്‌സില്‍ നിന്നുള്ളവര്‍.

ദേശീയ കായിക പുരസ്‌കാര കമ്മിറ്റി തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനാണ് സമര്‍പ്പിക്കുക. ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരത്തിനും പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ധര്‍മേന്ദ്ര തിവാരി, പുരുഷോത്തം റായ്, ശിവ് സിങ്, രൊമേഷ് പതാനിയ, കെ കെ ഹൂഡ, വിജയ് മുനിശ്വര്‍, നരേശ് കുമാര്‍, ഒ പി ദാഹിയ തുടങ്ങിയവരാണ് ആ പട്ടികയിലുള്ളവര്‍.

Next Story

RELATED STORIES

Share it