- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇഐഎ 2020 കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് എളമരം കരീം എംപി
നമ്മുടെ പ്രകൃതി വിഭവങ്ങളെയാകെ കോര്‍പ്പറേറ്റ് ലാഭക്കൊതിയുടെ മുന്നില്‍ അടിയറവെക്കുന്ന ഈ വിജ്ഞാപനം പിന്‍വലിച്ച് ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണസംവിധാനത്തിന്റെ ഘടന കൂടുതല്‍ ശക്തമാകാനാവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നയങ്ങള്‍ക്ക് തുരങ്കം വെക്കുന്ന ഇഐഎ 2020 കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെ എതിര്‍ത്തുകൊണ്ടുള്ള വിശദമായ പ്രതികരണവും കത്തിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
2006ലെ ഇഐഎ വിജ്ഞാപനപ്രകാരമുള്ള എല്ലാ പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളിലും വെള്ളം ചേര്‍ക്കുന്ന രീതിയിലാണ് പുതിയ കരട് വിജ്ഞാപനത്തിന്റെ ഘടന. കോര്‍പറേറ്റുകള്‍ക്ക് നിയമപരമായ യാതൊരു നിയന്ത്രണങ്ങളും ഭയക്കാതെ പ്രകൃതി വിഭവങ്ങളെയും പരിസ്ഥിതിയെയും നിര്‍ബാധം ചൂഷണം ചെയ്യാനുള്ള വഴിതുറന്നുകൊടുക്കുകയാണ് ഈ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. നമ്മുടെ പരിസ്ഥിതിയെ കുട്ടിച്ചോറാക്കുന്ന ഈ വിജ്ഞാപനം എത്രയും വേഗം പിന്‍വലിക്കേണ്ടതാണ്. 2006ലെ ഇഐഎ നിര്‍ദേശങ്ങളെ മറികടക്കുക മാത്രമല്ല, പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിന് കേന്ദ്രം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലും സുപ്രിംകോടതിയടക്കമുള്ള കോടതികളും പുറപ്പെടുവിച്ച ഉത്തരവുകളെ കാറ്റില്‍ പറത്താന്‍ കൂടിയാണ് ഈ കരട് തയ്യാറാക്കിയത്.
പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്കും പരിസ്ഥിതിക്കുതന്നെയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തി വന്‍കിട കുത്തകകളെ സഹായിക്കുന്നതിലാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണന. ഖനനത്തിനുള്ള പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് അതിനെ ഉദാരവല്‍ക്കരിക്കുകയും നിയന്ത്രണ വിമുക്തമാക്കുകയും ചെയ്യുന്നു. ആദിവാസികളുടെ ഭരണഘടനാപരമായുള്ള അവകാശങ്ങളെപ്പോലും ഹനിക്കുന്നവയാണ് പുതിയ വിജ്ഞാപനത്തിലെ പല വ്യവസ്ഥകളും. കോര്‍പറേറ്റ് താല്‍പ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതിനും 'ബിസിനസ് എളുപ്പമാക്കല്‍' നയം നടപ്പാക്കി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗം മാത്രമാണിത്. വന്‍കിട പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ ആവശ്യമായ പാരിസ്ഥിതികാഘാത പഠനം സംബന്ധിച്ച വ്യവസ്ഥകളില്‍ പോലും ഇളവുകള്‍ വരുത്തിയത് ഈ അജണ്ടയുടെ ഭാഗമായിത്തന്നെയാണ്. ഇത്തരത്തില്‍ നമ്മുടെ പ്രകൃതി വിഭവങ്ങളെയാകെ കോര്‍പ്പറേറ്റ് ലാഭക്കൊതിയുടെ മുന്നില്‍ അടിയറവെക്കുന്ന ഈ വിജ്ഞാപനം പിന്‍വലിച്ച് ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണസംവിധാനത്തിന്റെ ഘടന കൂടുതല്‍ ശക്തമാകാനാവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു.
RELATED STORIES
മുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT