Latest News

ഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്‌ക്

ഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്‌ക്
X

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്‌ക്. ആഗോള സാമ്പത്തിക കണക്കുകള്‍ നിരീക്ഷിക്കുന്ന ബ്ലൂംബെര്‍ഗ് സൂചിക പ്രകാരമാണ് മസ്‌കിന്റെ പുതിയ റെക്കോഡ്. 447 ബില്യണ്‍ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിന്റെ റെക്കോര്‍ഡ് സമ്പത്ത്. മസ്‌കിന്റെ ബഹിരാകാശ നിരീക്ഷണ കമ്പനിയായ സ്പേസ് എക്സിന് ഓഹരിയില്‍ ലഭിച്ച ലാഭമാണ് മസ്‌കിന്റെ നേട്ടത്തിന് പുറകില്‍. 50 ബില്ല്യണാണ് മസ്‌കിന് ഈ വര്‍ഷം മാത്രം സ്പേസ് എക്സില്‍ നിന്ന് ലഭിച്ചത്. സ്പേസ് എക്സിന് പുറമെ മസ്‌കിന്റെ വൈദ്യുത കാര്‍ കമ്പനിയായ ടെസ്ലയും ഓഹരിയില്‍ വലിയ നേട്ടമാണുണ്ടാക്കിയത്. 415 ഡോളറാണ് കമ്പനിയുടെ ഓഹരി വില.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് മസ്‌കിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിദഗ്ദര്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ സന്തത സഹചാരിയായിരുന്നു മസ്‌ക്. തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചത് മസ്‌കിന് ഏറെ ഗുണം ചെയ്തു. ട്രംപ് വിജയിച്ചത് ടെസ്ലയുടെ ഓഹരി മൂല്യം 65 ശതമാനം ഉയര്‍ത്തുന്നതിന് കാരണമായി. സ്പേസ് എക്സിനും ടെസ്ലയ്ക്കും പുറമെ മസ്‌കിന്റെ എക്സ് എഐയും മികച്ച നേട്ടമാണ് ഈയടുത്ത് കരസ്തമാക്കിയത്. മെയ് മാസം 25 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന കമ്പനി നിലവില്‍ 50 ബില്ല്യണ്‍ ഡോളര്‍ ആസ്തിയിലെത്തി. ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ ആമസോണിന്റെ ഉടമയായ ജെഫ് ബേസോസാണ ആണ്.

Next Story

RELATED STORIES

Share it