Latest News

ആഗസ്റ്റ് ഏഴിന് ദലിത് ഭൂസംരക്ഷണ കണ്‍വെന്‍ഷന്‍

കാക്കനാട് തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ദലിത് ചിന്തകനും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ സെക്രട്ടറിയുമായ സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്യും

കൊച്ചി: തൃക്കാക്കര കാക്കനാട് മേഖലകളില്‍ നിന്നും പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ദലിത് ജനത അവരുടെ മണ്ണും ജീവിതവും തിരികെ ആവശ്യപ്പെട്ടുകൊണ്ട് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനവും ദലിത് ഭൂസംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദലിത് ഭുസംരക്ഷണ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 7 ന് കാക്കനാട് തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ദലിത് ചിന്തകനും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ സെക്രട്ടറിയുമായ സണ്ണി എം കപിക്കാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ക്‌സിസ്റ്റ് ചിന്തകനും ഭൂമി, ജാതി, ബന്ധനത്തിന്റെ രചയിതാവുമായ കെ. മുരളി മുഖ്യപ്രഭാഷണം നടത്തും.

അരനൂറ്റാണ്ടിലേറെയായി നീതിരഹിതമായും നിയമവിരുദ്ധമായും നടന്നുകൊണ്ടിരിക്കുന്ന കുടിയിറക്കലുകളെ സംബന്ധിച്ച അനുഭവസ്ഥരായവരുടെ സാക്ഷ്യങ്ങളും കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കുമെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ദലിത് ഭൂസംരക്ഷണമുന്നണി നേതാക്കളായ വി സി ജെന്നി, എം കെ ജ്യോതിഷ് എന്നിവര്‍ അറിയിച്ചു.സര്‍ക്കാര്‍, ഏജന്‍സികള്‍ മുതല്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ വരെ കയറ്റുമതി സംസ്‌ക്കരണത്തിനുള്ള പ്രത്യേക സാമ്പത്തിക മേഖല മുതല്‍ മാലിന്യസംസ്‌ക്കരണ കേന്ദ്രങ്ങള്‍ വരെ ജില്ലാ കലക്‌ട്രേറ്റ് മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ വിവിധ ദേശങ്ങളില്‍ നിന്നും വന്ന് ചേര്‍ന്ന സമ്പന്നവിഭാഗങ്ങള്‍ക്കും ടെക്കി വിദഗ്ദര്‍ക്കും വേണ്ടി പണിതുയര്‍ത്തിയ എണ്ണിയാല്‍ ഒടുങ്ങാത്ത ഫ് ളാറ്റ് സമുച്ചയങ്ങള്‍ മുതല്‍ വില്ലകള്‍ വരെ പുറന്തള്ളിയ പുറംതള്ളിക്കൊണ്ടിരിക്കുന്ന ദലിതരുടെ എണ്ണം പെരുകുകയാണ്.

ബാങ്കുകളും സഹ കരണസംഘങ്ങളും ജനവിരുദ്ധ സര്‍ഫാസി അടക്കമുള്ള കുടിയിറക്ക് നിയമങ്ങളുമായി കിടപ്പാടങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് ഇവര്‍ പറഞ്ഞു.ഈ സാഹചര്യത്തില്‍ പട്ടികജാതി വികസനവകുപ്പിന്റെ മുന്‍കയ്യില്‍ കമ്മീഷന്‍ രൂപീകരിച്ച് പരിഹാര നടപടികള്‍ കൈക്കൊള്ളാനും, വടയമ്പാടിയിലെ റവന്യു മൈതാനം പൊതുഇടമാക്കാനും, അതിനായി സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനും, ജപ്തിനടപടികള്‍ നേരിടുന്ന കുടുംബങ്ങളുടെ ആധാരങ്ങള്‍ തിരികെ നല്‍കാനും, കുടിയിറക്ക് നടപടി നേരിടുന്ന പി.എ.ശശിക്ക് കിടപ്പാടം ഉറപ്പാക്കാനും വേണ്ടി നടത്തുന്ന ഈ കണ്‍വെന്‍ഷന്‍ ഈ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ മുന്നോട്ടുപോകുന്നതിനുള്ള സമരാവിഷ്‌ക്കരണ സമ്മേളനം കൂടിയാണിതെന്നും ഇവര്‍ വ്യക്തമാക്കി.

5,20,000 ഏക്കര്‍ തോട്ടം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ദലിത് ആദിവാസി ഭൂരഹിത കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്നും അത് ഭവനപദ്ധതികള്‍ക്കുള്ള മൂന്ന് സെന്റ് ഈട് ഭൂമിയായിട്ടല്ല, കൃഷിഭൂമി ആയിട്ട് തന്നെ നല്‍കണമെന്നും കണ്‍വെന്‍ഷനിലൂടെ ഉന്നയിക്കുന്നുണ്ട്.കണ്‍വെന്‍ഷനില്‍ സി ആര്‍ നീലകണ്ഠന്‍, കെ പി സേതുനാഥ്, പി എം വിനോദ്, അഡ്വ. പി ഒ ജോണ്‍, അഡ്വ. നന്ദിനി, അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, ലതിക കൊട്ടറ തുടങ്ങിയവര്‍ സസാരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it