Latest News

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് ലോകവ്യാപകമായി തടസ്സപ്പെട്ടു

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് ലോകവ്യാപകമായി തടസ്സപ്പെട്ടു
X

ന്യൂഡല്‍ഹി: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സാമൂഹ്യമാധ്യമങ്ങള്‍ ലോകവ്യാപകമായി തടസ്സപ്പെട്ടു. ഡൗണ്‍ഡെക്ടറിലെയും ട്വിറ്ററിലെയും ഡാറ്റ അനുസരിച്ച്, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളെയും ഈ തടസ്സം ബാധിക്കുന്നു. യുകെ, യുഎസ്എ, ആഫ്രിക്ക തുടങ്ങി എല്ലായിടങ്ങളിലും തടസ്സം നേരിടുകയാണ്. മണിക്കൂറുകളായി ഇവയുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്.

'ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു', '5ഃഃ സെര്‍വര്‍ പിശക്' തുടങ്ങിയ സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കില്‍ ലഭിക്കുന്നത്.

ചില ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തകരാറുകള്‍ ചില ഭൂമിശാസ്ത്ര മേഖലകളെ മാത്രമേ ബാധിക്കുകയുള്ളൂവെങ്കിലും, ഇന്നുണ്ടായ തടസ്സം ലോകവ്യാപകമായി തന്നെ സംഭവിച്ചിട്ടുണ്ട്. നിലവിലുള്ള തകരാറുകളെക്കുറിച്ച് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.




Next Story

RELATED STORIES

Share it