Latest News

യോഗ ചെയ്യുന്നതിനിടെ തലയടിച്ച് വീണു; മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന് ഗുരുതര പരിക്ക്

യോഗ ചെയ്യുന്നതിനിടെ തലയടിച്ച് വീണു; മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന് ഗുരുതര പരിക്ക്
X

മംഗളൂരു: യോഗ ചെയ്യുന്നതിനിടെ തലയടിച്ച് വീണ് പരുക്കേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 80 കാരനായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അത്യാഹിത വിഭാഗത്തിലാണ്.

രാവിലെ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടമെങ്കിലും പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നതിനാല്‍ അദ്ദേഹം വീഴ്ച അവഗണിച്ചു. വൈകിട്ട് പതിവായി നടത്തുന്ന വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിലായി.

Next Story

RELATED STORIES

Share it