- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നാറില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെ കടുവ കടിച്ച് കൊന്നു
ഇടുക്കി: മൂന്നാര്‍ നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന അഞ്ച് കറവപ്പശുക്കളെ കടുവ കടിച്ച് കൊന്നു. പരിക്കേറ്റ ഒരു പശുവിന്റെ നില അതീവഗുരുതരമാണ്. ശനിയാഴ്ച രാത്രിയോടെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ ആക്രമണമുണ്ടായത്. പളനിസ്വാമി, മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറ് പശുക്കളെയാണ് കടുവ ആക്രമിച്ചത്.
സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവച്ചു. നാട്ടുകാര്‍ മൂന്നാര്‍- ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു. എസ്‌റ്റേറ്റ് തൊഴിലാളികള്‍ കൊല്ലപ്പെട്ട പശുക്കളുമായെത്തിയാണ് റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധം നീണ്ടതോടെ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് കയറാന്‍ സാധിച്ചില്ല. ഇതോടെ പാര്‍ക്ക് അധികൃതര്‍ പൂട്ടിയിരിക്കുകയാണ്.
RELATED STORIES
അബൂദബിയില് ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്ട്ട്
23 Nov 2024 5:43 PM GMTഇന്സ്റ്റഗ്രാമില് 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന് മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില് പ്രശാന്ത് കിഷോറിന്റെ ജന് സൂരജ് പാര്ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര് കാര്ഡിലെ തിരുത്തലുകള്ക്ക് പുതിയ നിബന്ധനകള്
23 Nov 2024 2:24 PM GMT