Latest News

കാമറൂണ്‍ ഫുട്‌ബോള്‍ ഇതിഹാസം സാമുവല്‍ എറ്റോയ്ക്ക് ഗോള്‍ഡന്‍ വിസ

കാമറൂണ്‍ ഫുട്‌ബോള്‍ ഇതിഹാസം സാമുവല്‍ എറ്റോയ്ക്ക് ഗോള്‍ഡന്‍ വിസ
X

ദുബൈ : കാമറൂണ്‍ ഫുട്‌ബോള്‍ ഇതിഹാസം സാമുവല്‍ എറ്റോയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി. കഴിഞ്ഞ ദിവസം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഓഫീസിലെത്തിയ സാമുവല്‍ എറ്റോയ്ക്ക് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയാണ് വിസ കൈമാറിയത്. ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നാലു തവണ നേടിയ എറ്റോ എക്കാലത്തെയും മികച്ച ആഫ്രിക്കന്‍ കളിക്കാരില്‍ ഒരാളായാണ് കായിക ലോകം കണക്കാക്കുന്നത്


രണ്ട് പതിറ്റാണ്ടിലേറെ നീണ്ട, കരിയറില്‍ 2000 ലെ ഒളിമ്പിക്‌സില്‍ കാമറൂണിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ച പ്രധാന കളിക്കാരനാണ് സാമുവല്‍. നാല് ആഭ്യന്തര ക്ലബ് കിരീടങ്ങളും, മൂന്ന് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോളില്‍ 350 ഗോളുകള്‍ അടിച്ച സാമുവല്‍ എറ്റോ, 2019 ലാണ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫിഗോ, പോള്‍ പോഗ്ബ, റോബര്‍ട്ടോ കാര്‍ലോസ്, റൊമാലു ലുകാകു, ഡിഡിയര്‍ ഡ്രോഗ്ബ മിറാലെം പിജാനിക്, ലോക ഒന്നാം നമ്പര്‍ ടെന്നീസ് കളിക്കാരന്‍ നൊവാക് ജോക്കോവിച്ച് തുടങ്ങിയവര്‍ക്ക് മുന്‍പ് യുഎഇ ഗോള്‍ഡ് വിസ അനുവദിച്ചിരുന്നു.


യു എ ഇ യില്‍ 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ സമൂഹത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ഇത്.




Next Story

RELATED STORIES

Share it