Latest News

ഊട്ടിയിലേക്ക് പ്രവേശനം അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ഊട്ടിയിലേക്ക്  പ്രവേശനം അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
X

ഗൂഡല്ലൂര്‍: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഊട്ടിയിലേക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചു. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ഇപാസിനു പുറമെ 24 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണം.


ഈ രേഖകള്‍ കൈവശമുള്ളവരെ മാത്രമാണ് നീലഗിരി ജില്ലയിലേക്ക് തന്നെ പ്രവേശിപ്പിക്കുകയുള്ളൂ. നീലഗിരി സ്വദേശികള്‍ പുറത്ത് പോയി വരുമ്പോഴും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it