Big stories

കെഎസ്ഇബി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല;ചര്‍ച്ച ചെയര്‍മാന്‍ നടത്തും:കെ കൃഷ്ണന്‍കുട്ടി

സമരം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലെന്നും മന്ത്രി പറഞ്ഞു

കെഎസ്ഇബി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല;ചര്‍ച്ച ചെയര്‍മാന്‍ നടത്തും:കെ കൃഷ്ണന്‍കുട്ടി
X

തിരുവനന്തപുരം:കെഎസ്ഇബി സമരത്തില്‍ മന്ത്രിയോ മുന്നണിയോടെ ഇടപെടില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍ കുട്ടി.സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച ചെയ്യില്ല. ചെയര്‍മാന്‍ മുന്‍കൈയെടുത്ത് ബോര്‍ഡ് ചര്‍ച്ച നടത്തി തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് മന്ത്രിയെ വസതിയിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കെഎസ്ഇബിയില്‍ മുമ്പും സമരം ഉണ്ടായിട്ടുണ്ട്. എ കെ ബാലനും, പിണറായി വിജയനും വൈദ്യുതി മന്ത്രിമാരായിരുന്നപ്പോള്‍ സമരം ഉണ്ടായിട്ടുണ്ട്.സമരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ജനാധിപത്യപരമാണ്. അത്ര വലിയ കുറ്റമാണെന്ന് താന്‍ കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

സമരം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലെന്നും മന്ത്രി പറഞ്ഞു. '14,000 കോടി രൂപയാണ് സഞ്ചിത നഷ്ടം. വളരെ ശ്രദ്ധിച്ചു പോയില്ലെങ്കില്‍ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും വലിയ നഷ്ടമുണ്ടാകും. ഇപ്രാവശ്യമാണ് പ്രവര്‍ത്തന ലാഭം എന്ന നിലയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. അതുകൊണ്ടും കാര്യമില്ല. എല്ലാവരും ഒരുമിച്ചു മുന്നോട്ടു പോയില്ലെങ്കില്‍ ബോര്‍ഡ് തകരും' മന്ത്രി പറഞ്ഞു.

ചെയര്‍മാനെ മാറ്റണമെന്ന് സമരക്കാര്‍ക്ക് പറയാന്‍ അവകാശമില്ല.ഇപ്പോള്‍ ടാറ്റ, അംബാനി തുടങ്ങിയ കമ്പനികള്‍ ചുരുങ്ങിയ ചെലവില്‍ ഇലക്ട്രിസിറ്റി കൊടുക്കാന്‍ പോകുകയാണ്. ലുലു അത് വാങ്ങാന്‍ പോകുന്നു. അങ്ങനെ നമ്മള്‍ കൊടുക്കുന്ന സ്ഥലമെല്ലാം സ്വകാര്യ കമ്പനികല്‍ കയ്യടക്കാന്‍ പോകുകയാണ്. ബോര്‍ഡും കമ്പനിയും ജീവനക്കാരും എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ കെഎസ്ഇബിക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.സമരവുമായി ബന്ധപ്പെട്ട് മന്ത്രി കൃഷ്ണന്‍കുട്ടിയും മുന്‍മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലനുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

Next Story

RELATED STORIES

Share it