Latest News

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷം; നിയമനത്തിന് നടപടി സ്വീകരിച്ചിട്ടുള്ളതിനാല്‍ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി

താല്‍ക്കാലികക്കാരെ തിരുകിക്കയറ്റാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധമാരംഭിച്ചു

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷം; നിയമനത്തിന് നടപടി സ്വീകരിച്ചിട്ടുള്ളതിനാല്‍ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാലാവധി തീരുന്ന എല്ലാ റാങ്ക് പട്ടികകളും ആറു മാസത്തേക്ക് നീട്ടണമെന്ന പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി തുടങ്ങിയവയ്ക്ക് പുതിയ റാങ്ക് പട്ടിക പോലുമില്ല. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തയാറാകണം. കാലാവധി നീട്ടുന്നതിന് എന്താണ് തടസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. താല്‍ക്കാലികക്കാരെ തിരുകിക്കയറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആപരോപിച്ചു.

എന്നാല്‍,വനിതാ സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിക്കുകയാണ്.

എല്‍ഡിസി,വിവിധ അധ്യാപക തസ്തികളിലുള്ളവര്‍ എന്നിവരും സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

Next Story

RELATED STORIES

Share it