- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുവ ഗവ. ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ : അഞ്ച് കോടിയുടെ അക്കാദമിക് ബ്ലോക്ക് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂളായ നെടുവ ഗവ.ഹൈസ്‌കൂള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തില്‍. നിര്‍മ്മാണം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്ക് സെപ്തംബര്‍ ഒന്‍പതിന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
കിഫ്ബിയില്‍ നിന്നുള്ള അഞ്ച് കോടി രൂപ വിനിയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അക്കാദമിക് ബ്ലോക്ക് യാഥാര്‍ഥ്യമാക്കിയും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയുമാണ് സ്‌കൂളിനെ സംസ്ഥാന സര്‍ക്കാര്‍ മികവിന്റെ കേന്ദ്രമാക്കിയത്. മൂന്ന് നിലകളോടു കൂടിയ അക്കാദമിക് ബ്ലോക്കില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എട്ട് ക്ലാസ് മുറികള്‍, രണ്ട് സ്മാര്‍ട്ട് ക്ലാസ് , നാല് ലാബുകള്‍, മൂന്ന് ടോയ്ലറ്റ് ബ്ലോക്ക് , മള്‍ട്ടി പര്‍പ്പസ് ലൈബ്രറി, ഹോസ്പിറ്റാലിറ്റി റൂം, സ്പോര്‍ട്സ് റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, എച്ച്.എം റൂം എന്നീ സൗകര്യങ്ങളാണ് ബഹുനില അക്കാദമിക് ബ്ലോക്കിലുള്ളത്.
ഇതിന് പുറമെ സ്‌കൂളിന് ചുറ്റുമതിലും പ്രവേശന കവാടവും നിര്‍മ്മിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്‌കൂളിന്റെയും മുഖഛായ മാറിയത്. കൈറ്റിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം.
ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്, പി.കെ അബ്ദുറബ്ബ് എം എല്‍ എ, പരപ്പനങ്ങാടി നഗരസഭ ചെയര്‍ പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. എം ഷാജഹാന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എം മണി, എസ്.സി- എസ്.റ്റി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വേലായുധന്‍ പാലക്കണ്ടി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എം.സി നസീമ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
RELATED STORIES
കണ്ണൂരില് ബിജെപി പ്രവര്ത്തകന്റെ വീട്ടില് നിന്ന് എംഡിഎംഎ പിടികൂടി;...
3 May 2025 2:32 PM GMTതലശ്ശേരിയില് യുവതിയെ കൂട്ടബലാല്സംഗം ചെയ്ത് റെയില്വേ ട്രാക്കില്...
3 May 2025 2:11 PM GMTഎസ്ഡിപിഐ ബൂത്ത് ലെവല് മാനേജ്മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു
29 April 2025 7:04 AM GMTകണ്ണൂര് സര്വ്വകലാശാലയിലെ ചോദ്യപേപ്പര് ചോര്ച്ചയില്...
20 April 2025 11:08 AM GMTകണ്ണൂര് സര്വകലാശാലയില് ബിസിഎ ആറാം സെമസ്റ്റര് പരീക്ഷയുടെ ...
18 April 2025 11:02 AM GMT'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര് ചിന്തകള്'; എസ്ഡിപിഐ സായാഹ്ന സംഗമം...
15 April 2025 8:32 AM GMT