- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭക്ഷണശാലകള്‍ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന നിലവാരം ഉറപ്പാക്കണം: ജിആര്‍ അനില്‍
തിരുവനന്തപുരം: ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുംവിധം കേരളം മുന്നേറുകയാണെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍. ഭക്ഷ്യോല്‍പാദകരും റസ്‌റ്റോറന്റുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം. കേരളത്തിന്റെ തനതു ഭക്ഷണ സംസ്‌കാരത്തോടൊപ്പം മറ്റ് രുചി വൈവിധ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ കഴിയണം. 2021 വര്‍ഷത്തെ മെട്രോ ഫുഡ് അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍നായര്‍ അധ്യക്ഷനായിരുന്നു. എസ്.കെ.എച്ച്.എഫ് രക്ഷാധികാരി ചന്ദ്രസേനന്‍, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ജി മോഹന്‍ദാസ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി എബ്രഹാം തോമസ്, മെട്രോ മാര്‍ട്ട് മാനേജിങ് ഡയറക്ടര്‍ സിജി നായര്‍, എന്നിവര്‍ പങ്കെടുത്തു.
സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന തിരുവനന്തപുരത്തെ മികച്ച റെസ്‌റ്റോറന്റുകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മെട്രോ ഫുഡ് അവാര്‍ഡുകള്‍ നല്‍കുന്നത്. മെട്രോ മാര്‍ട്ടും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസും സംയുക്തമായി കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍, സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം (എസ്.കെ.എച്.എഫ്), സൗത്ത് ഇന്ത്യ ഹോട്ടല്‍സ് & റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മെട്രോ ഫുഡ് അവാര്‍ഡ് സംഘടിപ്പിച്ചത്. അവാര്‍ഡിന്റ് ഒന്‍പതാമത് എഡിഷനാണ് നടന്നത്.
നഗരത്തിലെ റെസ്‌റ്റോറന്റുകളുടെ വ്യവസായത്തിലുള്ള വൈശിഷ്ട്യം, പാചക വൈദഗ്ധ്യം, ശുചിത്വം, ഉപഭോക്താക്കളുടെ അഭിപ്രായം, വ്യവസായ പ്രമുഖരും പാചക വിദഗ്ധരും അടങ്ങുന്ന വിധികര്‍ത്താക്കളുടെ സമിതിയുടെ പരിശോധന, മിസ്റ്ററി ഷോപ്പിങ്, തുടങ്ങിയവ കണക്കിലെടുത്താണ് മെട്രോ ഫുഡ് അവാര്‍ഡിന്റ് വിജയികളെ നിശ്ചയിച്ചത്. മെട്രോ ഫുഡ് അവാര്‍ഡിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഭക്ഷ്യോല്‍പന്ന ബ്രാന്‍ഡുകളെയും പാചകവിദഗ്ധരെയും സംരംഭകരെയും ചടങ്ങില്‍ ആദരിച്ചു.
തിരുവനന്തപുരത്തെ ചെറുതും വലുതുമായ മുന്നൂറോളം ഭക്ഷണശാലകളാണ് മെട്രോ ഫുഡ് അവാര്‍ഡിന്റെ ഒന്നാം ഘട്ടത്തില്‍ പങ്കെടുത്തത്. അതില്‍ നിന്നും വിജയികളായ മുപ്പതോളം റസ്‌റ്റോറന്റുകള്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ നല്‍കിയത്. മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജി മോഹന്‍ദാസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായി.
RELATED STORIES
ഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMTശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMTകമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMTറഷ്യക്കുള്ളില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി...
18 Nov 2024 12:49 AM GMTമണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMT