Latest News

ഹലാല്‍ വിവാദം: പൊതുമണ്ഡലത്തില്‍ വിഷം കലര്‍ത്താനുള്ള വര്‍ഗീയശക്തികളുടെ വ്യാജപ്രചാരണങ്ങളെ തിരിച്ചറിയണമെന്ന് എസ്എസ്എഫ്

ഹലാല്‍ വിവാദം: പൊതുമണ്ഡലത്തില്‍ വിഷം കലര്‍ത്താനുള്ള വര്‍ഗീയശക്തികളുടെ വ്യാജപ്രചാരണങ്ങളെ തിരിച്ചറിയണമെന്ന് എസ്എസ്എഫ്
X

കോഴിക്കോട്: വ്യാജപ്രചാരണങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന വര്‍ഗീയ ശക്തികളുടെ കുടില നീക്കങ്ങളെ സമൂഹം തിരിച്ചറിയണമെന്നും അവയെ അവജ്ഞയോടെ തള്ളിക്കളയണമെന്നും എസ്എസ്എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുത്ത്‌നബി മെഗാക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതേതരമായ കേരളീയ സാമൂഹികാന്തരീക്ഷത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വര്‍ഗീയവത്കരിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. പ്രബുദ്ധമായ പൊതുസമൂഹം അത് തിരിച്ചറിഞ്ഞ് അത്തരം അജണ്ടകളെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി റബീഅ് കാമ്പയിനിന്റെ ഭാഗമായാണ് മുത്ത്‌നബി മെഗാ ക്വിസ് സംഘടിപ്പിച്ചത്.

യൂനിറ്റ്, ഡിവിഷന്‍, ജില്ലാ മത്സരങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന തലത്തില്‍ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. കല്ലാച്ചി ഓത്തി ഓഡിറ്റോറിയത്തില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെ നടന്ന മത്സരത്തില്‍ യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കാമ്പസ് എന്നീ നാലു വിഭാഗങ്ങളിലായി വിവിധ ജില്ലകളില്‍ നിന്ന് ഇരുപത്തിമൂന്ന് ടീമുകള്‍ മത്സരിച്ചു.

എം അബ്ദുല്‍ മജീദ്, മുഹ്‌യിദ്ദീന്‍ ബുഖാരി, എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഉബൈദുല്ല ഇര്‍ഫാനി, സീദ്ദീഖലി തിരൂര്‍, സി കെ എം റഫീഖ്, അബ്ദുര്‍ റഹ് മാന്‍ കാസര്‍ഗോഡ് തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു. മത്സരവിജയികള്‍ക്ക് സ്വര്‍ണനാണയങ്ങളും പുസ്തക കിറ്റും, ട്രോഫിയും സമ്മാനമായി നല്‍കി.

അപ്പര്‍ െ്രെപമറി വിഭാഗത്തില്‍ മലപ്പുറം മഅദിന്‍ പബ്‌ളിക് സ്‌കൂളിലെ സി കെ മുഹമ്മദ് നഹ് യാന്‍, എ കെ മുഹമ്മദ് ശാനില്‍.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് സ്‌കൂളിലെ സയ്യിദ് മുഹ് യിദ്ദീന്‍ ബിശ്‌റ്, ടി മുഹമ്മദ് മുഹ്‌യിദ്ദീന്‍. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കാരന്തൂര്‍ മര്‍കസ് സ്‌കൂളിലെ കെ മുഹമ്മദ് സിനാന്‍, പി അജ്‌വദ്, കാമ്പസ് വിഭാഗത്തില്‍ കോഴിക്കോട് മര്‍കസ് ലോ കോളേജിലെ ടി എ മുഹമ്മദ് സല്‍മാന്‍, പി കെ മിഹ്ജഅ്, ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗത്തില്‍ കോഴിക്കോട് അല്‍ഫാറൂഖിലെ വി പി മിദ്‌ലാജ്, പി സിനാന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

ഗ്രാന്റ് ഫിനാലെയുടെ സമാപന സംഗമം എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ചിയ്യൂര്‍ അബ്ദുര്‍ റഹ്മാന്‍ ദാരിമി, ഹുസൈന്‍ മാസ്റ്റര്‍, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, നിസാര്‍ ഫാളിലി സമ്മാനദാനം നിര്‍വഹിച്ചു. എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍, സി കെ റാശിദ് ബുഖാരി, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിമാരായ സിആര്‍കെ മുഹമ്മദ്, റാഫി തിരുവനന്തപുരം, ടി കെ ഫിര്‍ദൗസ് സഖാഫി, എം നിയാസ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it