- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരേ സ്ത്രീകള്‍ തന്നെ രംഗത്തുവന്നത് സ്ത്രീ മുന്നേറ്റത്തിലെ വൈരുധ്യമായെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി സ്ത്രീമുന്നേറ്റത്തിന് പുതിയൊരുമാനം നല്‍കിയെന്നും ഉത്തരവിനെ സ്ത്രീകള്‍ എതിര്‍ത്തത് വൈരുധ്യമായെന്നും ഹൈക്കോടതി. പൊതുവിടങ്ങളില്‍ സ്ത്രീ മുന്നേറ്റത്തില്‍ കാര്യമായ പുരോഗതിയുണ്ടായെങ്കിലും സ്വകാര്യ ഇടങ്ങളില്‍ മാറ്റമുണ്ടായില്ലെന്നും ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാരും സി എസ് സുധയുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മലയാള സിനിമയിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം.
പൊതുവിടങ്ങളിലെ മുന്നേറ്റത്തിന് ചരിത്രപരമായ കാരണങ്ങളുണ്ട്. മത-ജാതീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും മുന്നേറ്റങ്ങളുണ്ടായി. ഈ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ സ്ത്രീകളുമുണ്ടായിരുന്നു. എന്നാല്‍, വീടുകളിലേക്കും മതങ്ങളിലേക്കും എത്തുമ്പോള്‍ അവിടെ കാര്യമായ മുന്നേറ്റമുണ്ടായെന്നു പറയാനാകില്ല. സ്ത്രീശക്തിയെ അവര്‍ തിരിച്ചറിയണമെന്നും കോടതി പറഞ്ഞു.
RELATED STORIES
വഖ്ഫ് ബില്ലിനെ പിന്തുണച്ചതില്‍ കാര്യമുണ്ടായില്ല; പ്രശ്നം...
17 April 2025 10:55 AM GMT'ഇടക്കാല ആശ്വാസം, സുപ്രിംകോടതിക്ക് നന്ദി'; കോണ്‍ഗ്രസ് നേതാവ് ഇമ്രാന്...
17 April 2025 10:36 AM GMTവഖ്ഫിലെ ഇടക്കാല വിധി ആശ്വാസകരം; മുസ്ലിംകളുടെ അവകാശത്തിനും നീതിക്കും...
17 April 2025 10:24 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി...
17 April 2025 10:19 AM GMTതളിപ്പറമ്പിലെ വഖ്ഫ് ഭൂമി വിവാദം: ക്ലറിക്കല്‍ മിസ്റ്റേക്കെന്ന വിചിത്ര...
17 April 2025 9:50 AM GMTനിങ്ങള്‍ മുസ് ലിംകള്‍ക്ക് എതിരാണ്, പക്ഷേ സൗദിയില്‍ പോയാലോ? : വഖ്ഫ്...
17 April 2025 9:48 AM GMT