Latest News

മനുഷ്യാവകാശ കമ്മീഷന്‍ തുണച്ചു; ജീവന്‍ നിലനിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് സര്‍ക്കാര്‍പെന്‍ഷന്‍ കുടിശിക അനുവദിച്ചു

മനുഷ്യാവകാശ കമ്മീഷന്‍ തുണച്ചു; ജീവന്‍ നിലനിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് സര്‍ക്കാര്‍പെന്‍ഷന്‍ കുടിശിക അനുവദിച്ചു
X

തിരുവനന്തപുരം: രോഗബാധിതയായ മുന്‍ ജീവനക്കാരിക്ക് ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള ശസ്ത്രക്രിയക്കായി കുടിശികയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നാലു തുല്യ ഗഡുക്കളായി നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കി.

ആനുകൂല്യങ്ങള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കൊടുത്തു തീര്‍ക്കണമെന്ന കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെഉത്തരവാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കേരള കരകൗശല വികസന കോര്‍പ്പറേഷനിലെ മുന്‍ ജീവനക്കാരിക്കാണ് ആനുകൂല്യങ്ങള്‍ ലഭിച്ചത്. ടെര്‍മിനല്‍ സറണ്ടറും പേ ഫിക്‌സേഷന്‍ കുടിശികയുമായി നല്‍കാനുണ്ടായിരുന്ന 1,12,483 രൂപയാണ് ഡിസംബര്‍ മുതല്‍ നാല് ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ ഡിസംബറില്‍ നല്‍കാനുള്ള 28,121 രൂപ സര്‍ക്കാര്‍ പരാതിക്കാരിക്ക് കൈമാറി.

പരാതിക്കാരിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ബന്ധപ്പെട്ട അധികാരികള്‍ സമാധാനം പറയേണ്ടി വരുമെന്നു ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞിരുന്നു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡിക്കുമാണ് ഉത്തരവ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ചത്.

കുടിശിക നല്‍കണമെന്ന് 2019 മാര്‍ച്ച് 7ന് ഒരു ഉത്തരവ് കമ്മീഷന്‍ പാസാക്കിയിരുന്നു.എന്നാല്‍ കൊവിഡ് കാരണം സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സമയം വേണമെന്ന് കോര്‍പ്പറേഷന്‍ അഭ്യര്‍ത്ഥിച്ചു.പരാതിക്കാരി 2 ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. മൂന്നാമത്തെ ശസ്ത്രക്രിയ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങി.

Next Story

RELATED STORIES

Share it