- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ണബ് ഗോസ്വാമിക്കെതിരേ ഹൈബി ഈഡന്‍ എംപിയുടെ അവകാശ ലംഘന നോട്ടിസ്
ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന് സ്വയം പറയുകയും എന്നാല്‍ നാളിതുവരെ പത്രപ്രവര്‍ത്തനത്തിന്റെ ധര്‍മവും തത്വങ്ങളും അംഗീകരിക്കുകയോ ഉള്‍കൊള്ളാന്‍ ശ്രമിക്കുകയോ ചെയ്യാത്തൊരു വ്യക്തിയാണ് അര്‍ണബ് ഗോസ്വാമി.
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പല്‍ഗാറില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി സോണിയ ഗാന്ധിക്കെതിരേ നടത്തിയ മതപരവും വ്യക്തിപരവുമായ വിമര്‍ശനം ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത ഏതൊരു പാര്‍ലമെന്റേറിയനുമെതിരാണെന്ന് ചൂണ്ടികാട്ടി ഹൈബി ഈഡന്‍ എംപി സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടിസ് നല്‍കി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന് സ്വയം പറയുകയും എന്നാല്‍ നാളിതുവരെ പത്രപ്രവര്‍ത്തനത്തിന്റെ ധര്‍മവും തത്വങ്ങളും അംഗീകരിക്കുകയോ ഉള്‍കൊള്ളാന്‍ ശ്രമിക്കുകയോ ചെയ്യാത്തൊരു വ്യക്തിയാണ് അര്‍ണബ് ഗോസ്വാമി.
ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഓര്‍ഗനൈസേഷന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ശ്രീ അര്‍ണബ് ഗോസ്വാമി, ഇന്നുവരെ മാധ്യമ സംവിധാനങ്ങളുടെ സ്വാതന്ത്ര്യവും പ്രതിരോധശേഷിയും ഉപയോഗപ്പെടുത്തി ഏകപക്ഷീയമായി വ്യക്തികളെ ലക്ഷ്യമിടുകയും മതപരവും - രാഷ്ട്രീയവുമായി അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയാണ്. പാലമെന്റിലെ തന്നെ മുതിര്‍ന്ന അംഗമായ സോണിയ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുക മാത്രമല്ല, പാര്‍ലമെന്റേറിയന്‍ എന്ന വിശിഷ്ട പദവി പോലും അധിക്ഷേപിക്കുന്ന തരത്തിലാണ് അര്‍ണബിന്റെ പരാമര്‍ശം. ഇന്ത്യന്‍ പാര്‍ലമെന്റിനെയും മുഴുവന്‍ അംഗങ്ങളെയും അവിരുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തെയുമാണ് ഇതിലുടെ വെല്ലുവിളിക്കപ്പെടുന്നതെന്നും എം.പി ചൂണ്ടികാട്ടി. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ലമെന്റേറിയനുമെതിരേ മതപരവും രാഷ്ട്രീയവുമായ അധിക്ഷേപം തന്നെയാണ് അര്‍ണബ് നടത്തിയിരിക്കുന്നതെന്നു എം പി നോട്ടീസില്‍ കുറ്റപ്പെടുത്തി.
അതിനാല്‍, ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍, സത്യപ്രതിജ്ഞയ്ക്കും ഭരണഘടനയ്ക്കും അനുസൃതമായി, എന്റെ പ്രതിബദ്ധതയെയും ബാധിക്കുന്നു, പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ അത്തരം നഗ്‌നമായ നുണകള്‍ പ്രചരിപ്പിക്കുന്നതും പദവിയെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ളത് തടയുക തന്നെ ചെയ്യുകയും ഭാവിയിലും ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നു ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു.
RELATED STORIES
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTവ്യാജ വനിതാ എസ്ഐ പിടിയില്; ബ്യൂട്ടി പാര്ലറില് പണം നല്കാതെ...
2 Nov 2024 2:45 AM GMTവായുമലിനീകരണം: പത്തിലൊന്ന് കുടുംബങ്ങളിലും ആരോഗ്യപ്രശ്നങ്ങള്
2 Nov 2024 2:34 AM GMTആര്എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന് ടിക്കറ്റ് ബുക്കിങ് നിയമങ്ങള് ഇന്ന് മുതല്...
1 Nov 2024 3:29 PM GMTബിജെപി കേരളത്തില് എത്തിച്ചത് 41 കോടി; പിന്നില് ലഹര് സിങ്,...
1 Nov 2024 12:16 PM GMT