Latest News

കൊറോണയില്‍ നിന്ന് മുക്തനായി ഡിബാല; ടൊറീനോ താരത്തിന് രോഗം

കൊറോണയില്‍ നിന്ന് മുക്തനായി ഡിബാല; ടൊറീനോ താരത്തിന് രോഗം
X

ടൂറിന്‍: ഒന്നരമാസത്തിന് ശേഷം കൊറോണയില്‍ നിന്ന് മുക്തനായി യുവന്റസ് താരം പൗളോ ഡിബാല. താന്‍ രോഗത്തില്‍ നിന്ന് മുക്തനായതായി അര്‍ജന്റീനന്‍ താരം ട്വിറ്ററില്‍ കുറിച്ചു. കൂടാതെ യുവന്റസും ഡിബാലയുടെ രോഗം ഭേദപ്പെട്ടതായി സ്ഥിരീകരിച്ചു. അവസാനമായി നടത്തിയ ടെസ്റ്റില്‍ ഫലം നെഗറ്റീവായെന്ന് ഡിബാല അറിയിച്ചു. ഒന്നരമാസമായിട്ടും താരത്തിന്റെ രോഗം ഭേദമാവാത്തത് വന്‍ വാര്‍ത്തയായിരുന്നു. ഇതിനോടകം നാല് ടെസ്റ്റ് നടത്തിയിട്ടും വൈറസ് ബാധ ഉണ്ടായിരുന്നു. അവസാന ടെസ്റ്റിലാണ് താരം രോഗമുക്തി നേടിയത്.

അതിനിടെ സീരി എ ക്ലബ്ബ് ടൊറീനോയുടെ ഒരു താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇറ്റാലിയന്‍ ഫുട്‌ബോളിന് വീണ്ടും തിരിച്ചടിയായി. ക്ലബ്ബുകള്‍ നാളെ മുതല്‍ പരിശീലനം ആരംഭിക്കാനിരിക്കെയാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പരിശീലനത്തിന് മുന്നോടിയായി നടന്ന ടെസ്റ്റിലാണ് ടൊറീനോ താരത്തിന്റെ ഫലം പോസ്റ്റീവായി കണ്ടെത്തിയത്. ഇതോടെ നാളെ മുതല്‍ നടക്കേണ്ട പരിശീലനം തുടരുന്ന കാര്യം സംശയത്തിലാണ്.

Next Story

RELATED STORIES

Share it