Latest News

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ മറികടന്ന് മൂന്നാമത്

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ മറികടന്ന് മൂന്നാമത്
X

ന്യൂഡല്‍ഹി: കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കടന്നു. ഇന്നലെ വൈകീട്ടോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6.9 ലക്ഷമായി. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന വിവരമനുസരിച്ച് റഷ്യയില്‍ 6.8 ലക്ഷം കൊവിഡ് രോഗികളാണ് ഉള്ളത്. ഇന്ത്യയ്ക്ക് മുന്നില്‍ ഇനി രണ്ട് രാജ്യങ്ങള്‍ മാത്രമാണ് ഉള്ളത്, അമേരിക്കയും ബ്രസീലും. ബ്രസീലില്‍ 15 ലക്ഷം രോഗികളുണ്ട്, അമേരിക്കയില്‍ 28 ലക്ഷവും.

ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 613 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 19,268 പേരാണ് രോഗം വന്ന് മരിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ തന്നെ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. മഹാരാഷ്ട്രയില്‍ ഇന്ന്് 7000 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും 4200 ഉം 2500 കേസുകളും റിപോര്‍ട്ട് ചെയ്തു.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോകത്ത് ഏറ്റവും കര്‍ശനമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമായിരുന്നു ഇന്ത്യ. ലോക്ക് ഡൗണ്‍ അവസാനിച്ച സമയത്ത് പത്താം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പടിപടിയായി മൂന്നിലെത്തുകയായിരുന്നു.

അതേസമയം ഒന്നും രണ്ടും സ്ഥാനത്തുള്ള അമേരിക്കയെയും ബ്രസീലിനെയും അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. അമേരിക്കയില്‍ ഇതുവരെ 132,382 പേര്‍ മരിച്ചു, ബ്രസീലില്‍ ഈ സംഖ്യ 64,365ആണ്.

Next Story

RELATED STORIES

Share it