Latest News

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ അപലപിച്ചു

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: ഇന്ത്യന്‍   ഇസ് ലാഹി സെന്റര്‍ അപലപിച്ചു
X

ജിദ്ദ: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അപമാനിച്ചതില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ആശങ്ക രേഖപ്പെടുത്തി. കൊല്ലം മാര്‍ത്തോമ്മ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്ന പരാതി ഗൗരവമുള്ളതാണ്. ഹിജാബില്‍ നിന്നാരംഭിച്ച ഈ പ്രവണത ഇപ്പോള്‍ അടിവസ്ത്രം വരെ എത്തി നില്‍ക്കുന്നു. മനുഷ്യന്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന രൂപത്തിലുള്ള നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്.

വിദ്യാര്‍ത്ഥികളുടെ പ്രധാനപ്പെട്ട പരീക്ഷാസമയത്ത്, അവരെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ച അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമാനമായ വീഴ്ചകള്‍

മറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെതിരേയും നടപടി കൈക്കൊള്ളണം.

Next Story

RELATED STORIES

Share it