Latest News

ആഢംബരക്കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന് ജാമ്യം

ആഢംബരക്കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന് ജാമ്യം
X

ന്യൂഡല്‍ഹി: ബോളിവുഡ് സിനിമാ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാഴ്ചയ്ക്കു ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം നല്‍കിയത്. ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നാളെ പുറപ്പെടുവിക്കും.

ഒക്ടോബര്‍ 3മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയായണ് ആര്യന്‍ ഖാന്‍. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബരക്കപ്പലില്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ പറയുന്നത്.

നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

ആര്യന്‍ ഖാന്റെ കയ്യില്‍ നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വാദിച്ചത്.

ആര്യന്‍ ഖാന്റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മും ധമേച്ച തുടങ്ങിയവര്‍ക്കും ജാമ്യം ലഭിച്ചു.

Next Story

RELATED STORIES

Share it