Latest News

ഐഎസ്ആര്‍ഒ ചാരക്കേസ്: പോലിസ് ഭീഷണിപ്പെടുത്തി മൊഴിയെടുത്തുവെന്ന് ഫൗസിയ ഹസന്‍; നിഷേധിച്ച് രമണ്‍ ശ്രീവാസ്തവ

ഐഎസ്ആര്‍ഒ ചാരക്കേസ്: പോലിസ്  ഭീഷണിപ്പെടുത്തി മൊഴിയെടുത്തുവെന്ന് ഫൗസിയ ഹസന്‍; നിഷേധിച്ച് രമണ്‍ ശ്രീവാസ്തവ
X

തിരുവനന്തപുരം: ഐസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവ ഭീഷണിപ്പെടുത്തി മൊഴിയെടുപ്പിച്ചെന്ന ഫൗസിയ ഹസന്റെ വെളിപ്പെടുത്തലില്‍, നിഷേധിച്ച് ശ്രീവാസ്തവ. അവര്‍ക്ക് തെറ്റിപറ്റിയതാണെന്നും താനും ആ കേസില്‍ ഏറെ പീഢനം അനുഭവിച്ചിട്ടുണ്ടെന്നും രമണ്‍ ശ്രീവാസ്തവ സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഭീകരമായി തന്നെ പീഡിപ്പിച്ചാണ്, പോലിസ് പറഞ്ഞ രീതിയില്‍ മൊഴികൊടുത്തതെന്ന് ഫൗസിയ ഹസ്സന്‍ പറഞ്ഞു. പോലിസ് പറയുന്ന രീതിയില്‍ മൊഴികൊടുത്തില്ലെങ്കില്‍ മകളെ തന്റെ മുന്നില്‍വച്ച് പിച്ചിച്ചീന്തുമെന്നും അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വ്യാജ കേസില്‍ പിഡനം അനുഭവിച്ചതിന് നഷ്ടപരിഹാരം ലഭിക്കണം. ഇപ്പോള്‍ മകള്‍ക്കൊപ്പം ശ്രീലങ്കയിലുള്ള ഫൗസിയ ഹസന്‍, സ്വകാര്യ ചാനലിനോടാണ് പോലിസ് ഭീഷണിപ്പെടുത്തി മൊഴിയെടുപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ക്രൂശിക്കപ്പെട്ട മാലി സ്വദേശികളായിരുന്നു ഫൗസിയ ഹസനും മറിയം റഷീദയും.

Next Story

RELATED STORIES

Share it