Latest News

താലിബാന്‍ തെറ്റോ ശരിയോ എന്ന് ഭാവിയില്‍ വ്യക്തമാകും: സയ്യിദ് അര്‍ഷദ് മദനി

താലിബാന്‍ തെറ്റോ ശരിയോ എന്ന് ഭാവിയില്‍ വ്യക്തമാകും: സയ്യിദ് അര്‍ഷദ് മദനി
X

ന്യൂഡല്‍ഹി: താലിബാന്‍ തെറ്റോ ശരിയോ എന്ന് ഭാവിയില്‍ വ്യക്തമാകുമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍ സയ്യിദ് അര്‍ഷദ് മദനി. താലിബാന്‍ ശരിയാണോ തെറ്റാണോ എന്ന കാര്യം ഇപ്പോള്‍ പറയുന്നത് സമയത്തിന് മുമ്പുള്ള പ്രസ്താവനയായിരിക്കും. അവര്‍ അനീതി കാണിക്കുകയാണെങ്കില്‍ പിന്തുണക്കുകയില്ല എന്നും സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു.


' താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരമേറ്റശേഷം എല്ലാവരോടും നീതിയോടെയും സമത്വത്തോടെയും വര്‍ത്തിക്കുകയാണെങ്കില്‍ ലോകം അവരെ വാഴ്ത്തും. അപ്പോള്‍ ഞങ്ങളും അവരെ വാഴ്ത്തുന്നതാണ്. എന്നാല്‍ ഇത് ഭാവിയിലൂടെ മാത്രമേ തീരുമാനിക്കപ്പെടുകയുള്ളൂ. രാജ്യത്ത് താമസിക്കുന്ന ന്യൂനപക്ഷത്തോടും ഭൂരിപക്ഷത്തോടും നീതിയോടെയും സമത്വത്തോടെയും വര്‍ത്തിക്കുക. രാജ്യത്ത് സ്‌നേഹവും സമാധാനവും ഉണ്ടാക്കിയെടുക്കുവാന്‍ പരിശ്രമിക്കുന്നതോടൊപ്പം എല്ലാവരോടും സമത്വത്തോടെയും നീതിയോടെയും വര്‍ത്തിക്കുന്നത് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നതാണ്. ഭരണകൂടം ജനങ്ങളുടെ അന്തസ്സിനും അഭിമാനത്തിനും സമ്പത്തിനും സുരക്ഷിതത്വം നല്‍കിയാല്‍ ആ ഭരണകൂടം വിജയമാണ്.ലോകം മുഴുവനും അത്തരം ഭരണകൂടങ്ങളെ വാഴ്ത്തി പറയുന്നതുമാണെന്നും അര്‍ഷദ് മദനി പറഞ്ഞു.




Next Story

RELATED STORIES

Share it