Latest News

ജിദ്ദ വിമാനത്താവളത്തില്‍ തിക്കുംതിരക്കും: വിമാനം കയറാനാവാതെ മലയാളികളടക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ജിദ്ദ വിമാനത്താവളത്തില്‍ തിക്കുംതിരക്കും: വിമാനം കയറാനാവാതെ മലയാളികളടക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി
X

ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ തിക്കുംതിരക്കും മൂലം നിരവധി യാത്രക്കാര്‍ കുടുങ്ങി. യാത്രപുറപ്പെടാനാവാതെ കുടുങ്ങിയവരില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികളുമുണ്ട്.

തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെയായതോടെ വിമാനങ്ങളും വൈകി. കഴിഞ്ഞ ദിവസം പത്ത് വിമാനങ്ങളാണ് വൈകിയത്. യാത്രക്കാരല്ലാത്തവര്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.

കനത്ത തിരക്ക് അനുഭവപ്പെട്ടതോടെ എക്‌സിറ്റ് ഗേറ്റ് നമ്പര്‍ 3 തുറന്നുകൊടുത്തു.

ഉംറക്കെത്തിയ 23 മലയാളി തീര്‍ത്ഥാടകര്‍ വിമാനം കയറാനാവാതെ വിമാനത്താവളത്തില്‍ കുടങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കു പുറമെ നൂറുകണക്കിന് ഉംറ തീര്‍ത്ഥാടകര്‍ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ സമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനം കയറാനായില്ല. മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരാണ് ഇവര്‍.

തിരക്കിനെ സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Next Story

RELATED STORIES

Share it