Latest News

'അപകടകാരി' മുദ്ര കുത്തുന്നവര്‍ക്കു മുന്നില്‍ ഇപ്പോഴുമുണ്ട്, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മഅ്ദനിക്കു വേണ്ടി അന്നെഴുതിയ കത്ത്

പ്രിയപ്പെട്ട മുഖ്യമന്ത്രി എന്ന് സിദ്ധാരാമയ്യയെ അഭിസംബോധന ചെയ്ത് കൃഷ്ണയ്യര്‍ എഴുതിയ കത്ത് ഭരണകൂടം പിന്തുടര്‍ന്ന് വേട്ടയാടുന്ന ഒരു മനുഷ്യനോടുള്ള ഐക്യദാര്‍ഢ്യവും പിന്തുണക്കലുമായിരുന്നു.

അപകടകാരി മുദ്ര കുത്തുന്നവര്‍ക്കു മുന്നില്‍ ഇപ്പോഴുമുണ്ട്, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മഅ്ദനിക്കു വേണ്ടി അന്നെഴുതിയ കത്ത്
X

കോഴിക്കോട്: പരസഹായമില്ലാതെ സ്വജീവിതം നയിക്കാന്‍ പോലും കഴിയാത്തത്ര അവശനായ അബ്ദുല്‍ നാസര്‍ മഅ്ദനിയെ 'അപകടകാരിയായ മനുഷ്യന്‍ ' എന്നു വിശേഷിപ്പിച്ച സുപ്രിം കോടതി ജഡ്ജിമാരുടെ കാഴ്ച്ചക്കു മുന്നില്‍ ഇപ്പോഴുമുണ്ട് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മഅ്ദനിക്കു വേണ്ടി എഴുതിയ ഒരു കത്ത്. മഅ്ദനിയോട് നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധാരാമയ്യക്ക് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എഴുതിയ കത്ത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ രണ്ടു കാലങ്ങളിലെ അന്തരം വ്യക്തമാക്കുന്നതാണ്.


പ്രിയപ്പെട്ട മുഖ്യമന്ത്രി എന്ന് സിദ്ധാരാമയ്യയെ അഭിസംബോധന ചെയ്ത് കൃഷ്ണയ്യര്‍ എഴുതിയ കത്ത് ഭരണകൂടം പിന്തുടര്‍ന്ന് വേട്ടയാടുന്ന ഒരു മനുഷ്യനോടുള്ള ഐക്യദാര്‍ഢ്യവും പിന്തുണക്കലുമായിരുന്നു.


' ഞാനറിയുവോളം അദ്ദേഹം ഒരു വര്‍ഗ്ഗീയ വാദിയല്ല,നല്ലൊരു മനുഷ്യനാണ്,സമുദായ സൗഹാര്‍ദ്ദതക്ക് വേണ്ടി നില കൊള്ളുന്നയാളുമാണ്,ഒരു കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്താതെ അനേകവര്‍ഷം നിരപരാധിയായി ജയിലില്‍ അടക്കപ്പെട്ടയാളാണ്,ഭരണകൂടങ്ങളില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന വേദനകള്‍ക്കുമപ്പുറം രോഗങ്ങള്‍ക്കുകൂടി അടിമയായി ജീവിക്കുന്ന മഅ്ദനിയോട് മാനവിക മൂല്യങ്ങള്‍ക്കനുസരിച്ചുള്ള ദയയും അനുകമ്പയും ഉണ്ടാകണം.ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ദീര്‍ഘകാലം വിചാരണ തടവുകാരനായി കഴിയുന്ന വികലാംഗനായ അബദുന്നാസിര്‍ മഅ്ദനിക്ക് അര്‍ഹമായ വൈദ്യചികിത്സയും ജാമ്യവും ലഭിക്കുന്നതിന് ആവശ്യമായ നടപടികളും കൈകൊള്ളണം, മാനവീക പരിഗണന അര്‍ഹിക്കുന്ന വിഷയമായി മഅ്ദനി വിഷയത്തെ കാണണം' എന്നാണ് കൃണ്ഷയ്യര്‍ കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.


അബ്ദുല്‍ നാസര്‍ മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്ത കാലത്താണ് അദ്ദേഹത്തിനു വേണ്ടി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഇടപെട്ടത്.


Next Story

RELATED STORIES

Share it