- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സാഹിത്യ അക്കാദമി ഭാരവാഹികള്‍ ചുമതലയേറ്റു
തൃശൂര്‍: കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി പ്രഫ. കെ സച്ചിദാനന്ദനും വൈസ് പ്രസിഡന്റായി അശോകന്‍ ചരുവിലും സെക്രട്ടറിയായി പ്രഫ. സി പി അബൂബക്കറും ചുമതലയേറ്റു.
കേരള സാഹിത്യ അക്കാദമിയിലെ പുസ്തകങ്ങളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുജനങ്ങള്‍ക്ക് വായിക്കാനുള്ള അവസരം നല്‍കുമെന്ന് ചുമതലയേറ്റ ശേഷം
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ പറഞ്ഞു. ലിറ്റില്‍ മാഗസിനുകള്‍ മുതല്‍ പ്രസിദ്ധീകരണം നിലച്ച പുസ്തകങ്ങള്‍ വരെ ഡിജിറ്റല്‍ രൂപത്തിലാക്കി വെബ്‌സൈറ്റ് മുഖേന ജനങ്ങള്‍ക്ക് ലഭ്യമാക്കും. എന്നാല്‍ ഇവ അച്ചടിച്ചു വില്‍ക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി എഴുത്തുകാര്‍ക്ക് വേണ്ടി എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് പ്രവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ആലോചിച്ചു തീരുമാനമെടുക്കും. മാത്രമല്ല, പ്രവാസി എഴുത്തുകാരുടെ പരമ്പര സമാഹരണത്തിന് ആവശ്യമായ പ്രത്യേക പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തും. കേരളത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്ന അക്കാദമിയിലെ പരിപാടികള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും ഉത്തരമധ്യ ദക്ഷിണ കേരളത്തിലെ പരിപാടികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനും അതത് ഭാഗത്തെ എഴുത്തുകാരും അക്കാദമി അംഗങ്ങളും ഉള്‍പ്പെടെയുള്ള ചെറിയ കമ്മിറ്റികള്‍ രൂപീകരിക്കും. കൂടാതെ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുക, എഴുത്തുകാരുമായി ജനങ്ങള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കുകയും വിവര്‍ത്തനശില്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
ലിപി പരിഷ്‌കരണത്തിനും ഭാഷാ പരിഷ്‌കരണത്തിനും ആവശ്യമായ പുതിയ സാങ്കേതിക വിദ്യകള്‍ക്ക് പ്രോത്സാഹനം നല്‍കും. നിലവിലുള്ള രണ്ട് അക്കാദമികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മലയാള ഭാഷയുടെ സമഗ്ര വളര്‍ച്ചയ്ക്ക് വേണ്ടി മലയാളം മിഷന്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ ഭാഷാ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അക്കാദമികളുമായും ചേര്‍ന്ന്.പ്രവര്‍ത്തിക്കാന്‍ ആലോചനയുണ്ട്. സാംസ്‌കാരിക കൈമാറ്റത്തിന് സാധ്യമായ പരിശ്രമങ്ങളെല്ലാം നടപ്പിലാക്കും. അന്യ സംസ്ഥാനങ്ങളിലെ കലാസാഹിത്യ സംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ഒരു ഇരുപതിന കര്‍മ്മപരിപാടി അക്കാദമിയുടെ വികസനത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്നും, നിര്‍വ്വാഹകസമിതിയുടെ അംഗീകാരത്തിനുശേഷം സര്‍ക്കാര്‍ പിന്തുണയ്ക്കു വിധേയമായി അവ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭാഷയ്ക്കും സംസ്‌കാരത്തിനും ഏറെ മുതല്‍ക്കൂട്ടാണ് കെ സച്ചിദാനന്ദന്‍ എന്ന് അക്കാദമി വൈസ് പ്രസിഡന്റായി ചുമതലയേറ്റ അശോകന്‍ ചെരുവില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സാഹിത്യത്തിന്റെ എല്ലാ തരത്തിലുമുള്ള മുഖമാണ് കെ സച്ചിദാനന്ദന്‍ എന്നും അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അക്കാദമി സെക്രട്ടറിയായി സ്ഥാനമേറ്റ പ്രഫ. സി പി അബൂബക്കര്‍ പറഞ്ഞു.
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്കായി അക്കാദമി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വൈസ് പ്രസിഡന്റ് അശോകന്‍ ചരുവിലും സെക്രട്ടറി പ്രഫ. സി.പി. അബൂബക്കറും പറഞ്ഞു. സാഹിത്യവും സംസ്‌കാരവും സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളില്‍ അക്കാദമി സജീവമായി പങ്കാളിത്തം വഹിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രഫ പി കെ ശങ്കരന്‍, കവി സി രാവുണ്ണി, മുന്‍ സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, അക്കാദമി ഭാരവാഹികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMT