Latest News

കൊടകര കള്ളപ്പണകേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായതായി പ്രതിപക്ഷ നേതാവ്; വിവരം പോക്കറ്റിലുണ്ടെങ്കില്‍ പുറത്ത് വിടണമെന്ന് മുഖ്യമന്ത്രി

ബിജെപി എന്ന പേര് പോലും മുഖ്യമന്ത്രി ഉച്ചരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

കൊടകര കള്ളപ്പണകേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായതായി പ്രതിപക്ഷ നേതാവ്; വിവരം പോക്കറ്റിലുണ്ടെങ്കില്‍ പുറത്ത് വിടണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ബിജെപിയുടെ കൊടകര കള്ളപ്പണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായതായും ഒത്തു തീര്‍പ്പിന് ആരൊക്കെയാണ് ശ്രമിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കൊടകര കേസില്‍ പ്രതിപക്ഷം കൊണ്ടുന്ന വന്ന അടിയന്തിര പ്രമേയത്തിന് മേല്‍ നടന്ന ചര്‍ച്ചയിലാണ് വിഡി സതീശന്‍ ആരോപണമുന്നയിച്ചത്.

'ബിജെപിയുടെ കൊടകര കള്ളപ്പണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായി. ഒത്ത് തീര്‍പ്പിന്റെ ആളുകള്‍ ആരാണെന്നും എല്ലാവര്‍ക്കും അറിയാം. ബിജെപി നേതാക്കളുടെ പേര് പറയാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ബിജെപി പ്രസിഡന്റ് എന്ന പേര് പോലും പറയാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല'- വിഡി സതീശന്‍ പറഞ്ഞു.

' വിവരം പോക്കറ്റിലുണ്ടെങ്കില്‍ പുറത്ത് വിടണം. കൊടകര കേസില്‍ ഒരു കുറ്റവാളിയും രക്ഷപെടാന്‍ അനുവദിക്കില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടന്നുവരുന്നത്. നടക്കാന്‍ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്'- മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടിയായി പറഞ്ഞു.

Next Story

RELATED STORIES

Share it