- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോടിയേരിയുടെ തുറന്നുപറച്ചില്‍; ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് സേവയില്‍ വ്യക്തത വന്നിരിക്കുന്നു: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്; കേരളാ പോലിസില്‍ ആര്‍എസ്എസ് സ്വാധീനമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നുസമ്മതിച്ചതോടെ ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് സേവയില്‍ വ്യക്തത വന്നിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് പൂര്‍ണമായും സംഘപരിവാറിന് കീഴ്‌പ്പെട്ടുവെന്ന് പോപുലര്‍ ഫ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ കാലങ്ങളായി ഉന്നയിക്കുന്ന വാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ആര്‍എസ്എസിന് പാദസേവ നടത്തുന്ന തരത്തിലേക്ക് കേരളാ പോലിസിനെ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം കഴിഞ്ഞ ആറുവര്‍ഷമായി ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന പിണറായി വിജയനാണ്. കോടിയേരിയുടെ തുറന്നുപറച്ചിലിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം.
കേരളാ പോലിസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. സംഘപരിവാരത്തിന്റെ ചട്ടുകമായി പോലിസ് സേന അധ:പതിക്കുകയാണ്. സിപിഎമ്മുകാര്‍ക്ക് പോലും സേനയില്‍ വിശ്വാസ്യതയില്ലാതായി. ആര്‍എസ്എസ് തങ്ങളുടെ ശത്രുക്കളാണെന്നു അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഭരണത്തിലാണ് പോലിസ് സേനയില്‍ സംഘപരിവാര്‍ സ്വാധീനം വര്‍ധിച്ചിട്ടുള്ളത്. ആര്‍എസ്എസുകാര്‍ പ്രതിസ്ഥാനത്ത് വരുന്ന പ്രമാദമായ കേസുകളില്‍ പോലും പോലിസ് മൃദുസമീപനം തുടരുകയാണ്. മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ ആര്‍എസ്എസിനെതിരെ പോസ്റ്റിടുന്നവരെ തിരഞ്ഞുപിടിച്ച് പോലിസ് വേട്ടയാടുകയാണ്. തൊണ്ണൂറോളം പേര്‍ക്കെതിരെ കേസെടുത്തതായാണ് ആരോപണം. എന്നാല്‍ നാടുനീളെ നടന്ന് വര്‍ഗീയത പ്രസംഗിക്കുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുന്ന ആര്‍എസ്എസുകാര്‍ പോലിസ് സുരക്ഷയില്‍ ഊര് ചുറ്റുകയാണ്.
ആര്‍എസ്എസ് പ്രഖ്യാപിക്കപ്പെട്ട വംശഹത്യക്ക് കളമൊരുക്കുന്ന തരത്തിലേക്ക് സിപിഎം മാറിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും കാവിവല്‍ക്കരിക്കുന്നു. അപ്പോഴും ഹിന്ദുത്വ പ്രീണനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിംകളെയും പിന്നാക്ക വിഭാഗങ്ങളേയും ശത്രുപക്ഷത്ത് നിര്‍ത്താനുള്ള പരിശ്രമത്തിലാണ്. ആര്‍എസ്എസിന്റെ വംശഹത്യ തടയേണ്ടത് ഒന്നാമത്തെ ഇരകളായ മുസ്ലിംകളും െ്രെകസ്തവരും സംഘടിച്ചാണ്. അങ്ങനെ സംഘടിക്കുമ്പോള്‍ അതിനെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുന്ന ഇടതു ലിബറല്‍ സിപിഎം നിലപാട് യഥാര്‍ത്ഥത്തില്‍ ഒരു ചെറുത്തുനില്‍പ്പില്ലാതെ, പ്രതിരോധത്തിന്റെ ഒരംശം പോലുമില്ലാതെ ആര്‍എസ്എസിന് വംശഹത്യ നടത്തുവാന്‍ കളമൊരുക്കുകയാണ്. ഈ വസ്തുത മനസ്സിലാക്കി പൊതുസമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ബിജെപി നേതാവ് അനില് ടൈഗര് മഹാതോയെ വെടിവച്ചു കൊന്നു
27 March 2025 1:13 AM GMTപ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഇന്റര്പോള് പിടികൂടി
27 March 2025 12:44 AM GMTമുണ്ടക്കൈ-ചൂരല്മല പുനരധിവാസം: ടൗണ്ഷിപ്പിന് ഇന്ന് കല്ലിടും
27 March 2025 12:29 AM GMT''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള് തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്ഭ മിസൈല് നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള് പുതുക്കി സര്‍ക്കാര്‍
26 March 2025 4:19 PM GMT