- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൈവ വളത്തിന് സ്വന്തം ബ്രാന്റ്; മുസിരിസ് ഫെർട്ടിലൈസേഴ്‌സുമായി കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തയിലെ തൊഴിലാളികളും വ്യാപാരികളും മാലിന്യം കളയാൻ ബുദ്ധിമുട്ടാറില്ല. മാർക്കറ്റിലേക്ക് മാലിന്യം ശേഖരിച്ച് വളമാക്കി മാറ്റാൻ തയ്യാറുള്ള നഗരസഭയുള്ളപ്പോൾ അവരെന്തിന് ബുദ്ധിമുട്ടണം. കോട്ടപ്പുറം മാർക്കറ്റിൽ ആഴ്ചയിൽ രണ്ട് ദിവസത്തെ ചന്തകളിൽ നിന്നും ലഭിക്കുന്ന വാഴയില ഉൾപ്പെടെയുള്ള ജൈവമാലിന്യം ശേഖരിച്ചു വളമാക്കി മാറ്റുകയാണ് കൊടുങ്ങല്ലൂർ നഗരസഭ. ശാസ്ത്രീയമായി നിർമ്മിച്ച കൊടുങ്ങല്ലൂരിന്റെ സ്വന്തം ജൈവവളം മുസിരിസ് ഫെർട്ടിലൈസേഴ്സ് എന്ന ബ്രാന്റിലാണ് നഗരസഭ പുറത്തിറക്കുന്നത്. ടി.കെ.എസ് പുരത്തുള്ള ബയോ കമ്പോസ്റ്റിംഗ് പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവ വളം അൻപത്, ഇരുപത്, പത്ത് കിലോഗ്രാം പാക്കുകളിലായാണ് വിപണിയിൽ എത്തുക. പച്ചക്കറികൾ ഉൾപ്പെടെ എല്ലാ വിളകൾക്കും ഈ വളം ഉപയോഗിക്കുവാൻ കഴിയും. ഒരു കിലോ വളത്തിന് 14 രൂപയും മൊത്തമായെടുക്കുമ്പോൾ 12 രൂപ വിലയ്ക്കും നൽകും. കൃഷിഭവനുകൾ വഴി വാങ്ങുന്നവർക്ക് ഒൻപത് രൂപ സബ്‌സിഡി നൽകുന്നതിനാൽ കിലോയ്ക്ക് മൂന്ന് രൂപക്ക് ലഭിക്കും.
വാഴയില ഉൾപ്പെടെയുള്ള ജൈവ മാലിന്യത്തിൽ നിന്നുമാണ് ആദ്യ ഘട്ടത്തിൽ ജൈവവളം നിർമ്മിക്കുന്നത്. ടി.കെ.എസ്. പുരം പ്ലാന്റിൽ സംസ്‌ക്കരിക്കുന്ന മാർക്കറ്റ് വേസ്റ്റിൽ നിന്നുമാണ് ഈ വളം ഉൽപ്പാദിപ്പിക്കുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെ ചെറുകഷണങ്ങളാക്കി മാറ്റുന്ന മാലിന്യം അനുയോജ്യമായ ഇനോക്കുലത്തിന്റെ സഹായത്തോടെ വിഘടിപ്പിച്ചതിന് ശേഷം ഗുണമേന്മ നിർണയത്തിന് വിധേയമാക്കുകയും പോരായ്മയുള്ള മൂലകങ്ങൾ അടങ്ങിയ ജൈവ വസ്തുക്കൾ കൂട്ടിച്ചേർക്കുകയും ചെയ്യും.
കുടുംബശ്രീ അയൽക്കൂട്ടത്തിൽ നിന്നും രൂപം നൽകിയ നാട്ടുപച്ച ഗ്രൂപ്പിനാണ് വളത്തിന്റെ നിർമ്മാണം മുതൽ വിപണനം വരെയുള്ള ചുമതല നൽകിയിരിക്കുന്നത്. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സിയുടെ സാങ്കേതിക സഹായത്തോടെയാണ് പ്ലാന്റ് പ്രവർത്തനം നടത്തുന്നത്. പ്ലാന്റിന്റെ പ്രവർത്തനത്തിനായി രണ്ട് വിദഗ്ദരുടെ സേവനവുമുണ്ട്.
നഗരത്തിലെ മുഴുവൻ കോഴി മാലിന്യവും ശേഖരിച്ച് വളമാക്കാൻ മാറ്റുന്ന പദ്ധതിയും ഇതിന്റെ തുടർച്ചയായി നടത്തുമെന്നും അതിലൂടെ എല്ലുപൊടിയിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ എം.ബി.എഫ് എന്ന നഗരസഭയുടെ വളത്തിൽ ഉറപ്പ് വരുത്തുമെന്നും പ്ലാന്റ് കോർഡിനേറ്റർ വി.എസ്. ശ്രീജിത്ത് പറഞ്ഞു. കൂടാതെ വളം ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം കർഷകർക്ക് സഹായകമാകുന്ന മറ്റു സംവിധാനങ്ങളും പ്ലാന്റിൽ ഒരുക്കും. മുസിരിസ് അർബൻ പ്രൊഡക്റ്റ്‌സ് എന്ന ബ്രാന്റിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ടെന്ന് നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു.
ജൈവ വളത്തിന്റെ വിപണനോദ്ഘാടനം അഡ്വ: വി.ആർ. സുനിൽകുമാർ എം.എൽ.എ സെപ്റ്റംബർ 11 ന് വൈകീട്ട് മൂന്ന് മണിക്ക് നിർവഹിക്കും. നഗരസഭ ചെയർമാൻ കെ. ആർ. ജൈത്രൻ അധദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും.
RELATED STORIES
ആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMTസിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില്‍ അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT