Latest News

സൂര്യാസ്തമയം ചെപ്പിലൊതുക്കിയും സൈക്കിള്‍ ചക്രമാക്കിയും കൃതിക് ഭാരത് താക്കൂര്‍

ഫിലിം, ടെലിവിഷന്‍ നിര്‍മാണത്തില്‍ ബിരുദം നേടിയ കൃതിക് സൂര്യാസ്തമയ ഫോട്ടോഗ്രാഫിയില്‍ ഗവേഷണം നടത്തുന്നയാളാണ്.

സൂര്യാസ്തമയം ചെപ്പിലൊതുക്കിയും സൈക്കിള്‍ ചക്രമാക്കിയും കൃതിക് ഭാരത് താക്കൂര്‍
X

മുംബൈ: കൃതിക് ഭാരത് താക്കൂറിന്റെ ക്യാമറക്കു മുന്നില്‍ അസ്തമയ സൂര്യന് പല ഭാവങ്ങളാണ്. ചിലപ്പോള്‍ അത് പ്രണയിനിക്ക് നല്‍കുന്ന സ്‌നഹോപഹാരമായി മാറും. മറ്റു ചിലപ്പോള്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാരന്‍ തൊടുത്തുവിടുന്ന പന്തായി മാറ്റും. വേറെ ചിലപ്പോള്‍ കുന്നിന്‍





മുകളിലേക്കെത്തുന്ന സൈക്കിളിന്റെ മുന്‍ചക്രമായും സൂര്യനെ കാണാം. മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണമായ ദഹാനുവില്‍ നിന്നുള്ള കൃതിക് ഭാരത് താക്കൂര്‍ അസ്തമയ സൂര്യനെ ഉപയോഗിച്ച് ചെയ്യുന്ന ഫോട്ടോകള്‍ ഏറെ ശ്രദ്ധേയവും കൗതുകമുണര്‍ത്തുന്നതുമാണ്.





ഫിലിം, ടെലിവിഷന്‍ നിര്‍മാണത്തില്‍ ബിരുദം നേടിയ കൃതിക് സൂര്യാസ്തമയ ഫോട്ടോഗ്രാഫിയില്‍ ഗവേഷണം നടത്തുന്നയാളാണ്. 2017 ല്‍ സുഹൃത്തിന്റെ കാമറ കടംവാങ്ങി പരിശീലനം തുടങ്ങിയ കൃതിക് അന്നു മുതലാണ് അസ്തമയ സൂര്യനെ ഉപയോഗിച്ച് വിസ്മയകരമായ ഫോട്ടോകള്‍ എടുത്തുതുടങ്ങിയത്.





മാസത്തില്‍ രണ്ടു പ്രാവശ്യം വീതമാണ് സുഹൃത്ത് കാമറ നല്‍കിയിരുന്നത്. അടുത്ത കാലം വരെ വാടകക്കെടുത്ത കാമറയിലാണ് കൃതിക് ചിത്രങ്ങളെടുത്തിരുന്നത്. ' മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് സ്വന്തമായി ഒരു ക്യാമറ ലഭിച്ചു, ഇപ്പോള്‍ അതിന്റെ ഇഎംഐ അടയ്ക്കാനുള്ള ശ്രമത്തിലാണ്. ഇത് ഒരിക്കലും അവസാനിക്കാത്ത കളിയും വെല്ലുവിളിയുമാണ്, പക്ഷേ ഇപ്പോള്‍ പ്രിന്റുകള്‍ വില്‍ക്കാന്‍ ഞാന്‍ വെബ്‌സൈറ്റ് സജ്ജമാക്കി, അത് എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' കൃതിക് ഫോട്ടോഗ്രാഫി സംബന്ധമായ വെബ് സൈറ്റില്‍ വെളിപ്പെടുത്തി.




Next Story

RELATED STORIES

Share it