Latest News

ബസ് സ്റ്റേഷന്‍ ഓഫിസില്‍ ചാരായം സൂക്ഷിച്ചു; എക്‌സൈസ് അറസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

പാലാ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ ജയിംസ് ജോര്‍ജിനെതിരെയാണ് നടപടി

ബസ് സ്റ്റേഷന്‍ ഓഫിസില്‍ ചാരായം സൂക്ഷിച്ചു; എക്‌സൈസ് അറസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: പാലാ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ചാരായം കൈവശം വച്ച കുറ്റത്തിന് സ്‌റ്റേഷന്‍ മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിഎംഡി ഉത്തരവിട്ടു.

പാലാ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ ജയിംസ് ജോര്‍ജിനെതിരെയാണ് നടപടി. ഓഫിസ് പരിശോധന നടത്തിയ വിജിലന്‍സ് സംഘം

ജയിംസ് ജോര്‍ജിന്റെ കൈയ്യില്‍ നിന്നും ചാരായം കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അറിയിച്ചു. പാലാ എക്‌സ്സൈസ് ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനിലെത്തി ചാരായം കൈവശം വച്ച കുറ്റത്തിന് ജയിംസ് ജോര്‍ജിനെ ഇന്നലെ അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ജയിംസില്‍ നിന്ന് 500 മില്ലി ലിറ്റര്‍ ചാരായം പിടിച്ചെടുത്തു.

കോര്‍പറേഷന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുകയും എക്‌സ്സൈസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുമാണ് ജയിംസ് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിഎംഡി ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it